കൊച്ചി. രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി നടത്തിയ ആശംസാ സന്ദേശം
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും സജീവമായി. എറണാകുളത്തെ എളമക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കുചേർന്നത് ഏറെ ആഹ്ലാദകരമായ അനുഭവമായിരുന്നു. രണ്ടര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഇന്ന് സംസ്ഥാനത്ത് ഒന്നാം ക്ലാസുകളിലേക്കെത്തിയത്.
സ്മാർട്ട് ക്ലാസ് റൂമുകളും റോബോട്ടിക് കിറ്റുകളും കുട്ടികളിലെ നൈസർഗിക വാസനകൾ പ്രോത്സാഹിപ്പിക്കുന്ന പുത്തൻ പാഠ്യപദ്ധതിയുമൊക്കെയായി വിപുലമായ സൗകര്യങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. പാഠപുസ്തകങ്ങളും യൂണിഫോമുകളും അധ്യയന വർഷാരംഭം മുൻപ് തന്നെ വിതരണം ചെയ്തു കഴിഞ്ഞിരിക്കുന്നു. അറിവും നൈപുണിയും കൈമുതലായ വികസിത വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് നമ്മുടെ സ്കൂളുകളിൽ വന്നിരിക്കുന്ന ഈ സമൂല മാറ്റം.
അറിവിന്റെയും പങ്കുചേരലിന്റെയും പുതിയ ലോകത്തേക്ക് കടന്നുവന്ന എല്ലാ പ്രിയ കുഞ്ഞുങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
No Comment.