മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്.
സജീവമായ അക്കാദമിക വര്‍ഷം പൂര്‍ത്തിയാക്കാനുള്ള എല്ലാ ഇടപെടലും സര്‍ക്കാര്‍
നടത്തിക്കഴിഞ്ഞു.
*2024-25 വര്‍ഷത്തെ കുട്ടികളുടെ എണ്ണം*
പ്രീ പ്രൈമറി തലം – 1,34,763
പ്രൈമറി തലം – 11,59,652
അപ്പര്‍ പ്രൈമറി തലം – 10,79,019
ഹൈസ്കൂള്‍ തലം – 12,09,882
ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – 3,83,515
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – 28,113
ആകെ – 39,94,944
സര്‍ക്കാര്‍ മേഖലയില്‍ 11,19,380
എയ്ഡഡ് മേഖലയില്‍ 20,30,091
അണ്‍ എയ്ഡഡ് മേഖലയില്‍ 2,99,082 ആണ്.
ഹയര്‍ സെക്കൻ്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ക്ലാസ്സുകള്‍ 2024 ജൂണ്‍ 24 നായിരിക്കും ആരംഭിക്കുക. ഇതു കൂടാതെ ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും ഇനിയും കുട്ടികള്‍ വന്നു ചേരാന്‍ ഉണ്ട്. ആയതിനാല്‍ ഒന്ന് മുതല്‍ 10 വരെയുള്ള
ആകെ കുട്ടികളുടെ എണ്ണം ജൂണ്‍ രണ്ടാം വാരത്തിലും ഹയര്‍ സെക്കൻ്ററി ഉള്‍പ്പെടുന്ന മൊത്തം കുട്ടികളുടെ എണ്ണം ജൂണ്‍ മാസം അവസാനവും മാത്രമേ ലഭ്യമാകുകയുള്ളൂ.
ഒന്നാം ക്ലാസ്സ് പുതിയ അഡ്മിഷൻ്റെ കണക്ക് 2,44,646 ആണ്.
പ്രവേശനോത്സവ ഉദ്ഘാടനം നടക്കുന്ന
എളമക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കണക്ക്
ആകെ കുട്ടികള്‍ – 818
ഒന്നാം ക്ലാസ്സില്‍ – 55
*അധ്യാപക പരിശീലനം*
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടത്തിയ അവധിക്കാല അധ്യാപക സംഗമം, പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ,
ടീച്ചർ ടെക്സ്റ്റ് എന്നിവയുടെ പരിചയപ്പെടലും അവയുടെ ക്ലാസ് റൂം വിനിമയത്തെയും
പ്രധാനമായും കേന്ദ്രീകരിച്ചായിരുന്നു.
കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (കെ.സി.എഫ്-2023) സമീപനം, പൊതു ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി വിഷയ ബന്ധിതമായി
അധ്യാപകരെ പരിചയപ്പെടുത്തി.
പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ- കായിക- വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുളള പൊതുധാരണ എല്ലാ അധ്യാപകർക്കും നൽകുന്നു. രക്ഷകർത്തൃ വിദ്യാഭ്യാസം, ഡിജിറ്റൽ ടെക്സ്റ്റ്, മലയാള എഴുത്ത് രീതി എന്നിവ പരിശീലന വേളയിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ നേരിടുന്ന വിവിധ തരം പ്രശ്നങ്ങളെ കണ്ടെത്താനും പോക്സോ പോലുളള നിയമങ്ങളുടെ ബോധവത്ക്കരണം,
ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവ മനസ്സിലാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പ്രധാന ഊന്നൽ നൽകിയിരുന്നു.
അക്കാദമിക മാസ്റ്റർ പ്ലാൻ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് അധ്യാപകരെ പ്രാപ്തമാക്കുന്നതിന് അധ്യാപക ശാക്തീകരണം ലക്ഷ്യം വച്ചു.
എൽ.പി തലത്തിൽ 96.5 ശതമാനവും യു.പി തലത്തിൽ 96.76% ശതമാനവും
ഹൈസ്‌ക്കൂൾ തലത്തിൽ 96.72% അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.
*ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) പരിശീലനം*
കേരളത്തിലെ ഹൈസ്‌ക്കൂൾ, ഹയർ
സെക്കന്ററി വിദ്യാലയങ്ങളിലെ 80,000 ത്തോളം അധ്യാപകർക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും
കൈറ്റിന്റേയും നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുളള പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിച്ചു.
ഇതിനകം എട്ട് സ്പെല്ലുകളിലായി 20,266 ഹൈസ്‌ക്കൂൾ- ഹയർ സെക്കന്ററി അധ്യാപകർ പരിശീലനം വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ആഗസ്റ്റ് മാസത്തോടെ മുഴുവൻ ഹൈസ്‌ക്കൂൾ- ഹയർസെക്കന്ററി അധ്യാപകർക്കും
പരിശീലനം എന്ന ലക്ഷ്യം കൈവരിക്കാനാകും.
പരിശീലനത്തിന്റെ പ്രത്യേകതകൾ
• ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ സംരംഭം
• ഓരോ അധ്യാപകനും പ്രത്യേകം കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് സൗകര്യത്തോടെയാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
• പ്രത്യേകം ഉപകരണങ്ങൾ ലഭ്യമാക്കാതെ തന്നെ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഉപകരണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തി വരുന്നു
• കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ മൂന്നു
മാസം നീണ്ടുനിന്ന ചർച്ചകളിലൂടെ തയ്യാറാക്കിയ മൊഡ്യൂൾ
*പരിശീലന ഉളളടക്കം*
സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ,
പ്രോംപ്റ്റ് എൻജിനിയറിംഗ്, പ്രസന്റേഷൻ, ആനിമേഷനുകൾ, ഇവാലുവേഷൻ ടൂളുകൾ തുടങ്ങിയവയുടെ എ.ഐ സഹായത്തോടെയുളള നിർമ്മാണം എന്നിങ്ങനെയുളള മേഖലകളിലാണ് അധ്യാപകർ പരിശീലനം നേടുന്നത്. ഉത്തരവാദിത്വത്തോടെയുളള നിർമ്മിത ബുദ്ധി ഉപയോഗം, ഡീപ്ഫേക്ക് തിരിച്ചറിയൽ, ആൽഗൊരിതം, പക്ഷപാതിത്വം, സ്വകാര്യതാ പ്രശ്നങ്ങൾ തുടങ്ങിവയും പരിശീലനത്തിന്റെ ഭാഗമായി അധ്യാപകർ പരിചയപ്പെടുത്തുന്നുണ്ട്.
പി.ടിഐ., എം.പി.ടി.ഐ. പ്രവർത്തനം
എങ്ങനെയാകണം
2007 ജൂൺ 24 ലെ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഗവൺമെന്റ്/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃ സമിതിയുടെ പ്രവർത്തനത്തിന് അനുബന്ധ പ്രകാരമുളള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഗവൺമെന്റ്/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃ സമിതിയുടെ പ്രവർത്തനത്തിനുളള മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവയിൽ ചിലത് ചുവടെ ചേർക്കുന്നു.
• സ്‌കൂളിൽ അതത് അക്കാദമിക വർഷം പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളും പി.റ്റി.എ അംഗങ്ങളായിരിക്കും
• പി.റ്റി.എ ജനറൽ ബോഡി എല്ലാവർഷവും മൂന്നു പ്രാവശ്യം യോഗം കൂടണം.
• ഹയർ സെക്കന്ററി, വൊക്കേഷണൽ
ഹയർ സെക്കന്ററി സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസ്സിലെ പ്രവേശനം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ആദ്യ
യോഗം നടത്തണം.
മറ്റെല്ലാ സ്‌കൂളുകളിലും ജൂൺ മാസത്തിൽ തന്നെ ആദ്യ യോഗം നടക്കണം.
• ഒന്നാമത്തെ ജനറൽ ബോഡി യോഗം മുൻ വർഷത്തെ പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് നടത്തേണ്ടത്.
ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, വാർഡ് മെമ്പർ ചെയർപേഴ്സണായ സ്‌കൂൾ വികസന സമിതിയിൽ അംഗീകരിച്ച സ്‌കൂൾ വികസന രേഖ/
അക്കാദമിക് മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യണം.
• പി.റ്റി.എ എക്സിക്യൂട്ടീവിലേയ്ക്ക് രക്ഷിതാക്കളേയും അധ്യാപകരേയും
തെരഞ്ഞെടുക്കുമ്പോൾ
സ്‌കൂളിലെയും പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ
ഹയർസെക്കന്ററി വിഭാഗങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
• പി.റ്റി.എ പ്രവർത്തനത്തെ കുറിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടായാൽ അത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിക്കണം.
*പി.ടി.എ. ഫണ്ട് പിരിവ് സംബന്ധിച്ചുള്ള
മാനദണ്ഡങ്ങൾ*
• സ്‌കൂൾ പ്രവേശന സമയത്തും മറ്റും
രക്ഷിതാക്കളിൽ നിന്ന് ശേഖരിക്കുന്ന പി.റ്റി.എ അംഗത്വ തുക മുഴുവനായും
തന്നെ പി.റ്റി.എ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.
• പി.റ്റി.എ അംഗത്വം എല്ലാ രക്ഷിതാക്കൾക്കും വർഷംതോറും നിർബന്ധമാണ്. അംഗത്വ ഫീസ് വിദ്യാർത്ഥിയുടെ പ്രവേശന സമയത്തോ അക്കാദമിക വർഷത്തിന്റെ ഒന്നാമത്തെ മാസമോ കൊടുക്കേണ്ടതാണ്.
അംഗത്വ ഫീസിന്റെ പ്രതിശീർഷ നിരക്ക് ഇനി പറയുന്നു.
എൽ.പി. വിഭാഗത്തിന് പത്ത് രൂപ
യു.പി വിഭാഗം വിഭാഗത്തിന് ഇരുപത്തിയഞ്ച് രൂപ
ഹൈസ്‌ക്കൂൾ വിഭാഗത്തിന് അമ്പത് രൂപ
ഹയർ സെക്കന്ററി, വൊക്കേഷണൽ
ഹയർ സെക്കന്ററി വിഭാഗത്തിന് നൂറ് രൂപ എന്ന ക്രമത്തിലാണ്.
• പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ,
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പി.റ്റി.എ അംഗത്വ ഫീസ് നിർബന്ധമല്ല.
*സ്മാർട്ട് ക്ലാസ്സുകളുടെ പ്രവർത്തനം*
സ്മാർട്ട് ക്ലാസ്സുകളുടെ പ്രവർത്തനം സുഗമമാക്കാനുള്ള പഠനം നടത്തുന്നതിനായി
ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി,
സാങ്കേതിക സർവകലാശാല വി.സി.,
കൈറ്റ് സി.ഇ.ഒ.,
വിദ്യാഭ്യാസ വകുപ്പിലെ പ്രതിനിധി
എന്നിവരുടെ സമിതി പരിശോധന നടത്തി റിപ്പോർട്ട് നൽകണം.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒട്ടാകെ 45,000 ക്ലാസ്സ് മുറികളാണ് ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ
വിദ്യാഭ്യാസം നൽകുന്നതിന് സഹായകമായി ഈ സംവിധാനത്തിൽ ക്യാമറ, പ്രൊജക്റ്റർ, മോണിറ്റർ എന്നിവയെല്ലാം ഉൾപ്പെടുന്നു.
അക്കാദമിക ഗുണനിലവാരം ഉറപ്പാക്കുന്നതിനായി സ്‌കൂൾ വർഷാരംഭത്തിൽ ഇത്തരം ഉപകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന്
ഉറപ്പുവരുത്തുന്നതിനുളള നിർദ്ദേശം എല്ലാ സ്‌കൂളുകൾക്കും നൽകിയിട്ടുണ്ട്.
സ്മാർട്ട് ക്ലാസ്സുകളുടെ പ്രവർത്തനം സുഗമമാക്കാനുള്ള പഠനം നടത്തുന്നതിന് ഉന്നതല
സമിതി രൂപീകരിച്ചിട്ടുണ്ട്.
*അദാലത്ത് തീയതിയും സമയവും*
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിനുവേണ്ടി 14 ജില്ലകളെയും ചേർത്ത് അദാലത്ത് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് സോണുകളിലായി നടത്തുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും പ്രശ്നപരിഹാരം കാണുന്നതിനും അവസരമുണ്ട്. അദാലത്ത് തീയതികൾ ഇപ്രകാരമാണ്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന സോൺ – 1 :
ജൂലൈ 20 ശനിയാഴ്ച
മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകൾ ഉൾപ്പെടുന്ന സോൺ-2 ജൂലൈ 27 ശനിയാഴ്ച
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
ജില്ലകൾ ഉൾപ്പെടുന്ന സോൺ-3 ആഗസ്റ്റ് 3
ശനിയാഴ്ച
*അനുവാദമില്ലാതെ പ്രവർത്തിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഓഡിറ്റ്
ചെയ്യുന്നതുമായി ബന്ധപ്പെട്ട്*
സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടുകൂടി മറ്റു സിലബസുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏകദേശം 1200 ഉണ്ട്.
2019 മെയ് 22 ലെ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സ്റ്റേറ്റ് സിലബസിൽ പ്രവർത്തിക്കുന്ന അൺ എയിഡഡ് സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്നതിനുളള മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്ക് അംഗീകാരം ലഭിക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ 2019 മാർച്ച് ഒന്നിലെ സർക്കാർ ഉത്തരവ്
പ്രകാരമാണ് നൽകിയിരിക്കുന്നത്.
ആർ.റ്റി.ഇ ആക്ട് രണ്ടായിരത്തി ഒമ്പത്, കേരള വിദ്യാഭ്യാസ ചട്ടങ്ങൾ എന്നിവയ്ക്കനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്
മാത്രമേ അംഗീകാരം നൽകുന്നുള്ളൂ.
*എൻട്രൻസ് കോച്ചിംഗ് മേഖലയും ഫീസും*
ഇന്ന് പല എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളും അമിതമായി ഫീസ് ഈടാക്കുന്നവയായി മാറിക്കഴിഞ്ഞിരിക്കുന്നു.
സർക്കാർ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകകരിച്ച മാർഗ്ഗ നിർദ്ദേശങ്ങളോ നിലവിലില്ല.
നമ്മുടെ സംസ്ഥാനത്തെ പല കുട്ടികളും
ഓപ്പൺ സ്‌കൂളിൽ രജിസ്ട്രേഷൻ നേടി
ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം
നേടുന്നു.
ഇത്തരം സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നത് തടയുന്നതിനായി ഒരു പൊതുനയം രൂപീകരിക്കുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ട്.
*അൺഎയ്ഡഡ് സ്‌കൂളുകൾ ടി.സി. നൽകാത്തത് സംബന്ധിച്ച പരാതികൾ സംബന്ധിച്ച്*
അൺഎയ്ഡഡ് സ്‌കൂളുകൾ ഭീമമായ ഫീസ് കുട്ടികളിൽ നിന്ന് ഈടാക്കിയാണ് പ്രവർത്തിച്ചു വരുന്നത്.
ഇതിൽ പലതും അംഗീകാരം ഇല്ലാത്തവയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന
രക്ഷകർത്താക്കൾക്ക് തങ്ങളുടെ കുട്ടികളെ
ഇത്തരം സ്ഥാപനങ്ങളിൽ ചേർത്ത് പഠിപ്പിക്കുമ്പോൾ അമിതമായ സാമ്പത്തിക ഭാരം അനുഭവിക്കേണ്ടതായി വരുന്നു.
പൊതുവിദ്യാലയങ്ങളിലെ ഗുണമേന്മയുളള സൗജന്യ വിദ്യാഭ്യാസത്തിന്റെ മേന്മ അറിഞ്ഞ് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേയ്ക്ക് ചേർക്കാനൊരുങ്ങുമ്പോൾ പല അൺ എയിഡഡ് സ്ഥാപനങ്ങളും റ്റി.സി അനുവദിക്കുന്നില്ല എന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ടി സി ഇല്ലാതെ തന്നെ സർക്കാർ സ്‌കൂളുകളിൽ ചേർക്കുന്നതിനുള്ള ഉത്തരവ് സർക്കാർ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
*അൺഎയ്ഡഡ് മേഖലയിലെ ഫീസ് പിരിവ് സംബന്ധിച്ച കാര്യങ്ങൾ*
അൺഎയ്ഡഡ് മേഖലയിലെ ഫീസ് പിരിവ് സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട്
ഇത്തരം സ്ഥാപനങ്ങളിൽ ഏകീകൃതമായി
ഒരു ഫീസ് ഘടന രൂപപ്പെടുത്തുന്നതിന് സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
ഫീസ് നിർണ്ണയം, പിരിവ് എന്നിവയുമായി
ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മ തലത്തിൽ
പരിശോധിക്കുന്നതിനായി സ്‌കൂൾതല, ജില്ലാതല, സംസ്ഥാനതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
രക്ഷകർത്താക്കൾക്ക് ഫീസുമായി ബന്ധപ്പെട്ട പരാതികൾ അതത് കമ്മിറ്റിക്ക് നൽകാവുന്നതും പ്രസ്തുത കമ്മിറ്റികൾ പരാതി പരിശോധിച്ച് തീർപ്പാക്കേണ്ടതുമാണ്.
*അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ
മിനിമം മാർക്ക് സമ്പ്രദായം കൊണ്ടു
വരുന്നതുമായി ബന്ധപ്പെട്ട്*
അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ
മിനിമം മാർക്ക് സമ്പ്രദായം കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് 2024 ജൂൺ 27 ന് ഒരു വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു.
പ്രസ്തുത കോൺക്ലേവിൽ സമൂഹത്തിലെ വിവിധ തലത്തിലുളളവരുടെ പ്രാതിനിധ്യം
ഉണ്ടായിരുന്നു.
*ഈ കോൺക്ലേവ് ലക്ഷ്യം വച്ചത് ഇനി
പറയുന്ന വസ്തുതകളാണ്.*
• സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഊന്നൽ നൽകിയിരിക്കുന്നത്.
• അതിനായി പ്രൈമറി തലത്തിൽ സമഗ്രമായ ഗുണമേന്മാ പദ്ധതിയും പഠന പിന്തുണാ പദ്ധതിയും നടപ്പിലാക്കി വരികയാണ്.
• ഈ ഘട്ടത്തിൽ മൂല്യനിർണ്ണയ പ്രക്രിയയുടെയും പരിഷ്‌കരണം ആവശ്യമാണ്.
• വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന വിശാലമായ ലക്ഷ്യത്തോടെ ഓൾ പ്രൊമോഷൻ നയം നമ്മുടെ സംസ്ഥാനവും കുട്ടികളുടെ പക്ഷത്തു നിന്ന് നടപ്പിലാക്കിയിട്ടുണ്ട്.
• എല്ലാവരും വിജയിക്കും എന്ന ഈ നയം മൂല്യനിർണ്ണയ പ്രക്രിയകളുടെ ഗൗരവത്തെ ചോർത്തിക്കളഞ്ഞോ എന്ന സംശയം നിലനിൽക്കുന്നു.
• മൂല്യനിർണ്ണയ പരിഷ്‌കരണം നടന്നിട്ട് ഇരുപത് വർഷം തികയാൻ പോകുന്നു.
• ഈ കാലയളവിൽ പല പരീക്ഷാ ബോർഡുകളും പല രീതി ശാസ്ത്രങ്ങളും പരീക്ഷിച്ച് നടപ്പിലാക്കി.
20 വർഷത്തെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്‌കരണം അനിവാര്യമാണ്.
• പാദവാർഷിക-അർദ്ധവാർഷിക, വാർഷിക പരീക്ഷകൾ ഇപ്പോഴും പൊതുപരീക്ഷകളുടെ ഗൗരവത്തിൽ തന്നെയാണ്
നടത്താറുള്ളത്.
• ദേശീയ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷകളിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രകടനം ആശാവഹമല്ല എന്നതും മൂല്യനിർണ്ണയ പ്രക്രിയകളുടെ പരിഷ്‌കരണത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.
• ദേശീയ തലത്തിൽ തന്നെ സംസ്ഥാന
പരീക്ഷാ ബോർഡുകൾ വ്യത്യസ്ത രീതിശാസ്ത്രമാണ് പത്ത്/പന്ത്രണ്ട് ക്ലാസ്സിലെ മൂല്യനിർണ്ണയത്തിന് ഉപയോഗിക്കുന്നത്.
*എസ്.എസ്.എൽ.സി. പരീക്ഷ പരിഷ്‌ക്കരണം*
• നിലവിൽ ഉന്നത പഠനത്തിനുള്ള യോഗ്യത നേടാൻ നിരന്തര മൂല്യനിർണ്ണയത്തിലൂടെയും എഴുത്തു പരീക്ഷയിലൂടെയും ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് അഥവാ ഡി പ്ലസ് ഗ്രേഡ്
ലഭിക്കേണ്ടതുണ്ട്. അതായത് നൂറ് മാർക്കിന്റെ പരീക്ഷയ്ക്ക് മുപ്പത് മാർക്കും അമ്പത് മാർക്കിന്റെ പരീക്ഷയ്ക്ക് പതിനഞ്ച് മാർക്കും.
• നിരന്തര മൂല്യനിർണ്ണയത്തിലൂടെ ഭൂരിഭാഗം കുട്ടികൾക്കും മുഴുവൻ മാർക്ക് ലഭിക്കുന്നതിനാൽ പരീക്ഷ വിജയിക്കുന്നതിനായി എഴുത്തു പരീക്ഷയിലൂടെ നേടുന്ന മാർക്കിന് വലിയ പ്രാധാന്യം ലഭിക്കാതെ വരുന്നു.
അതുകൊണ്ടുതന്നെ 80 മാർക്കിനുള്ള
എഴുത്തുപരീക്ഷയിൽ 10 ഉം നാൽപത് മാർക്കിനുള്ള എഴുത്തുപരീക്ഷയിൽ
5 മാർക്കും നേടികഴിഞ്ഞാൽ വിജയിക്കാനാകും എന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു.
ഇതുവഴി ഉന്നതവിദ്യാഭ്യാസത്തിനായി യോഗ്യത നേടുന്ന നമ്മുടെ കുട്ടികൾ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികൾ നേടുന്നുണ്ടോ എന്ന സംശയം ഉയർന്നു വരുന്നു.
• ഓരോ പേപ്പറിനും വിജയിക്കാൻ മിനിമം മുപ്പത് ശതമാനം മാർക്ക് നിശ്ചയിക്കുന്നതുമൂലം പഠന ബോധനപ്രക്രിയയുടെ
നിലവാരം മെച്ചപ്പെടുത്താൻ കഴിയുമോ എന്നത് വളരെ പ്രാധാന്യത്തോടെ ചർച്ചയ്ക്ക് വിധേയമാക്കേണ്ട ഒന്നാണ്.
• ഓരോ ക്ലാസിലും മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പരീക്ഷകൾ കഴിഞ്ഞാൽ ഓരോ കുട്ടിയും അതാത്
ക്ലാസുകളിൽ നേടേണ്ട അടിസ്ഥാന
ശേഷികൾ നേടിയോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
ഇത് ക്ലാസുകളിൽ പഠനപിന്തുണാപരിപാടിയുടെ ഭാഗമായി നടക്കേണ്ട ഒന്നു കൂടിയാണ്.
*പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടു വരാനുള്ള പദ്ധതികൾ*
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടു വരുന്നതിന് വിവിധ
തലത്തിലുള്ള പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്.
എഴുത്ത്, വായന, ഗണിതശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന പദ്ധതിയാണ് ശ്രദ്ധ.
*സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം *
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയ്ക്ക് അനുസൃതമായി പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകല്പന ചെയ്ത സവിശേഷമായ പദ്ധതിയാണ്. ഗോത്രവർഗ്ഗ,തീരദേശ മേഖല, തോട്ടം മേഖലയിലെ കുട്ടികൾക്കുളള പ്രത്യേക പഠനപരിപോഷണ പരിപാടി.
സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ട ഈ പ്രത്യേക മേഖലകളിലുളള സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
*ഫോക്കസ് സ്‌കൂൾ*
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഭൗതീകവും അക്കാദമികവമായ മേഖലകളിൽ ഉണർവ് വന്നിട്ടും ചില വിദ്യാലയങ്ങൾ ഇന്നും മതിയായ എണ്ണം കുട്ടികൾ ഇല്ലാതെയും, എണ്ണം വളരെ കുറഞ്ഞും പ്രവർത്തിക്കുന്ന സ്ഥിതി തുടരുകയാണ്.
വിദ്യാർത്ഥികൾക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം,
കുട്ടിയെ വരുമാന സ്രോതസ്സായി കാണൽ,
കുട്ടിയെ കുടുംബസംബന്ധമായ ഉത്തരവാദത്വം ഏൽപ്പിക്കൽ,
വീട്ടിലെ സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ,
പൊതുവെ കുട്ടിക്ക് രക്ഷിതാവിന്റെ പിന്തുണ ഇല്ലാത്ത അവസ്ഥ,
വിദ്യാലയ ഭൗതീക സാഹചര്യങ്ങളുടെ അഭാവം,
വിദ്യാലയ പിന്തുണാ സംവിധാനത്തിന്റെ
നോട്ടക്കുറവ്,
വിദ്യാലയ അധികൃതരുടെ ഭാഗത്ത് നിന്ന്
മതിയായ ശ്രദ്ധ ഉണ്ടാവാതിരിക്കൽ എന്നിങ്ങനെയുളള കാരണങ്ങൾ കൊണ്ടാവാം ഇത്തരം വിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞ് ഇപ്പോഴും തുടരുന്നതെന്ന് അനുമാനിക്കാം.
സംസ്ഥാനത്തെ സർക്കാർ വിദ്യാലയത്തിൽ ഇരുപത്തിയഞ്ചിൽ കുറവ് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു വിദ്യാലയത്തെ വിദ്യാഭ്യാസ ജില്ലാ തലത്തിൽ നിന്നും കണ്ടെത്തി
കൈത്താങ്ങ് നൽകി ഉയർത്താനുളള പദ്ധതിയാണ് ഫോക്കസ് സ്‌കൂൾ.
ഫോക്കസ് സ്‌കൂൾ പദ്ധതിയിലൂടെ കേരളത്തിലെ പിന്നാക്കം നിൽക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെ നിരന്തര പ്രവർത്തനത്തിലൂടെ മികവിന്റെ പാതയിലേയ്ക്ക് എത്തിക്കുവാനും,
അക്കാദമിക നിലവാരത്തിലും ഭൗതിക നിലവാരത്തിലും അന്താരാഷ്ട്ര നിലവാരത്തിലും എത്തിക്കാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
ലോകത്തിലെ ഏത് വിദ്യാർത്ഥിയുടെ പഠന നിലവാരത്തിലും,
ആശയ വിനിമയ നിലവാരത്തിലും ഒപ്പം
ഫോക്കസ് സ്‌കൂൾ വിദ്യാർത്ഥികളെയും
മാറ്റിയെടുക്കുകയായിരിക്കണം ഈ പദ്ധതിയുടെ ഉദ്ദേശ്യം.
സാമൂഹികമായും സാംസ്‌കാരികമായും ഉയർച്ച കൈവരിക്കുന്നതിന് ഫോക്കസ്
വിദ്യാലയത്തിലെ വിദ്യാർത്ഥികളെ വളർത്തിയെടുക്കുകയും പ്രസ്തുത വിദ്യാലയത്തെ
മികവിന്റെ പാതയിൽ എത്തിക്കുന്നതിലൂടെ കുട്ടികളുടെ എൻട്രോൾമെന്റ് വർദ്ധിപ്പിക്കാൻ കഴിയുക എന്നതുമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
*ഭിന്നശേഷി കുട്ടികൾക്കുള്ള പിന്തുണ*
ആർ.പി.ഡബ്ല്യൂ.ഡി. ആക്ട് രണ്ടായിരത്തി പതിനാറ് ഊന്നൽ നൽകുന്ന പരിരക്ഷാനുകൂല്യങ്ങളും സാമ്പത്തികാനുകൂല്യങ്ങളും നൽകി വരുന്നു.
ഒന്ന് മുതൽ എട്ട് വരെയുളള കുട്ടികൾക്ക്
സാമ്പത്തിക സഹായമായി പതിനഞ്ച് കോടി രൂപ ഈയിനത്തിൽ ചിലവഴിച്ചിട്ടുണ്ട്.
വിവിധ തെറാപ്പി സൗകര്യങ്ങളും അനുരൂപീകരണ പഠന പ്രവർത്തനങ്ങളും സഹായ
ഉപകരണങ്ങളും ഓട്ടിസം സെന്റർ,
സ്പെഷ്യൽ കെയർ സെന്റർ എന്നിവയിലൂടെ നൽകി വരുന്നു.
*പ്രവേശനോത്സവ നടപടികൾ*
• ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസ് ൽ ജൂൺ 3 ന് അതായത് നാളെ ബഹുമാനപ്പെട്ട
മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്നു.
• പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, മറ്റു
വകുപ്പു മന്ത്രിമാർ, ജനപ്രതിനിധികൾ,
കലാസാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്നു.
• ജില്ലാതല പ്രവേശനോത്സവം അതത് ജില്ലകളിൽ സംഘടിപ്പിക്കുന്നു.
• ബ്ലോക്ക് തല പ്രവേശനോത്സവത്തിന്റെ
ഉദ്ഘാടനത്തിനായി ഒരു ബ്ലോക്കിൽ ഒരു സ്‌കൂൾ തെരഞ്ഞെടുത്തിട്ടുണ്ട്.
• സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തന ക്യാമ്പയിൻ
സംഘടിപ്പിച്ചു.
ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം
കരമന ഗവണ്മെന്റ് ബോയ്‌സ് ഹയർ
സെക്കൻഡറി സ്‌കൂളിൽ നടന്നു.
സംസ്ഥാനത്തൊട്ടാകെ എല്ലാ സ്‌കൂളുകളിലും വിവിധ വർഗ്ഗ, ബഹുജന, യുവജന, തൊഴിലാളി,മഹിളാ, യുവജന സംഘടനകളുടെയും മറ്റു സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരണ
യജ്ഞം നടത്തി.
• രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷർ കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് നൽകി.
• പ്രവേശനോത്സവ ദിനത്തിൽ രക്ഷാകർതൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മുപ്പത്, നാൽപത് മിനിട്ട് ദൈർഘ്യമുള്ള ബോധവത്സരണ ക്ലാസ് അതാതു സ്‌കൂളിലെ ഒരു അധ്യാപിക നടത്തുന്നതാണ്.
• പ്രവേശനോത്സവ ദിവസം ആലപിക്കാനുള്ള പ്രവേശനോത്സവ ഗാനം വീഡിയോ രൂപത്തിൽ തയ്യാറാക്കി വിദ്യാലയങ്ങൾക്ക് നൽകി.
• ഉദ്ഘാടന വേളയിൽ എല്ലാ സ്‌കുളുകളിലും ഗാനം കേൾപ്പിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി.
• പ്രവേശനോത്സവത്തിന്റെ സന്ദേശം
പ്രചരിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരള
പ്രത്യേകം തയ്യാറാക്കി അച്ചടിച്ച പോസ്റ്ററുകൾ ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു.
• പ്രചരണ ബോർഡുകൾ സ്ഥാപിച്ചു.
• മുഴുവൻ പൊതുവിദ്യാലയങ്ങളിലും
(സ്‌കൂളുകളിന് രണ്ട് എന്ന ക്രമത്തിൽ) വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട
എല്ലാ ഓഫീസുകളിലും പോസ്റ്ററുകൾ
പതിച്ചു.
• എല്ലാ സ്‌കൂളുകളിലും ബാനർ തയ്യാറാക്കി നൽകി.
• പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കുന്നതാണ്.
• വിദ്യാലയ മികവുകൾ’ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി.
• ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ജില്ലാതല
മികവുകളുടെ പ്രദർശനം ഒരുക്കുന്നതാണ്.
• ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ജനകീയമായി സ്‌കൂൾ പ്രവേശനോത്സവം
നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
• പ്രവേശനോത്സവത്തിന്റെ മുന്നോടിയായി സ്‌കൂൾ പി.ടി.എ./എസ്.എം.സി/ എസ്.എം.ഡി.സി/ എം.പി.ടി.എ/ സ്റ്റാഫ് കൗൺസിൽ എന്നിവ കൂടിയിട്ടുണ്ട്.
• പ്രവേശനോത്സവത്തിന് ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ നടത്തുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
• ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് ഇരുപത്തി അയ്യായിരം (25,000) ജില്ലയ്ക്കും
ബ്ലോക്ക്തല പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് അയ്യായിരം (5,000) രൂപ ബ്ലോക്കിനും നൽകിയിട്ടുണ്ട്.
• പ്രവേശനോത്സവവുമായി ബന്ധപ്പെട്ട്
പ്രമുഖരുടെ ആശംസ വീഡിയോ സ്‌കൂളുക്കൾക്ക് ലഭ്യമാക്കി.
• സ്‌കൂൾ പരിസരങ്ങളിൽ അപകടമായി
നിലനിൽക്കുന്ന മരങ്ങളും മറ്റ് വസ്തുക്കളും ഒഴിവാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ റവന്യൂ അധികാരികൾക്ക് നൽകിയിട്ടുണ്ട്.
*ലഹരി വിരുദ്ധ ബോധവൽക്കരണ
പ്രവർത്തനം*
ലഹരി പദാർത്ഥങ്ങൾക്കെതിരായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ സംസ്ഥാനത്തെ സ്‌കൂളുകളിൽ ശക്തമായി നടപ്പാക്കും.
ലഹരി സംബന്ധമായി പരാതികൾ എക്‌സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സ്‌കൂളുകളിലെ ജന ജാഗ്രത സമിതികൾക്ക് വാട്‌സ്ആപ്പ് നമ്പർ നൽകിയിട്ടുണ്ട്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി
പോലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജോയിന്റ്
ആക്ഷൻ പ്ലാൻ ആണ് തയ്യാറാക്കിയിരിക്കുന്നത്.
ആക്ഷൻ പ്ലാനിന്റെ ഭാഗമായി വിദ്യാർഥികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നിരവധി പരിപാടികൾ സ്‌കൂളിന് അകത്തും പുറത്തുമായി
നടത്തും. സ്‌കൂളുകളുടെ സമീപപ്രദേശങ്ങളിൽ ലഹരി വസ്തുക്കളുടെ വില്പന തടയാനുള്ള നടപടികൾ സ്വീകരിക്കും.
ഇതിനായി കൃത്യമായ പരിശോധനകൾ
സമീപപ്രദേശങ്ങളിലെ കടകളിൽ ഉണ്ടാകും.
ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം
വിദ്യാർത്ഥികളിൽ ശുചിത്വം സംബന്ധിച്ച ബോധവൽക്കരണം ഉണ്ടാക്കുന്നതിനും
സ്‌കൂൾ ക്യാമ്പസുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുമുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് ഈ വർഷം സംഘടിപ്പിക്കും.
സ്‌കൂൾ വിദ്യാർത്ഥികളിൽ പകർച്ചവ്യാധികൾ തടയുന്നതിന് സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളുമായി ചേർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ തുടർ പരിശോധനകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഉച്ചഭക്ഷണം
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്‌കൂൾ പ്രഥമ
അധ്യാപകർക്ക് നൽകുന്ന തുകയിൽ ആവശ്യമായ വർധന വരുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
സ്‌കൂൾ കുട്ടികൾക്ക് പാൽ, മുട്ട എന്നിവ മുടക്കം കൂടാതെ വിതരണം ചെയ്യുന്നതിന് 232 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
*പാഠപുസ്തകവും യൂണിഫോമും*
സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതുക്കിയ പാഠപുസ്തകങ്ങൾ അടക്കമുള്ളവയുടെ വിതരണം പൂർത്തിയായി വരുന്നു.
സംസ്ഥാനത്തെ അർഹരായ എൽ പി, യു പി സ്‌കൂളുകളിലെ ഒമ്പത് ലക്ഷത്തോളം വിദ്യാർഥികൾക്കുള്ള സൗജന്യ സ്‌കൂൾ യൂണിഫോമിന്റെ വിതരണവും അന്തിമ ഘട്ടത്തിലാണ്.
*അടുക്കള പച്ചക്കറി തോട്ടം*
അടുക്കള പച്ചക്കറി തോട്ട നിർമാണത്തിന് സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് സ്‌കൂളുകൾക്കും അയ്യായിരം രൂപ വീതം നൽകുന്ന പദ്ധതി നടപ്പാക്കും.
വിദ്യാഭ്യാസമേൽനോട്ട പ്രവർത്തനങ്ങൾ
സുഗമമാക്കുന്നതിന് 14 ജില്ലകളിലും ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കും.
*കൈറ്റിന്റെ സമഗ്ര പ്ലസ് പോർട്ടൽ
ഉദ്ഘാടനം*
ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പുകളും പ്രോജക്ടറുകളും ഉൾപ്പെടുന്ന നാലര ലക്ഷം ഐ.ടി ഉപകരണങ്ങൾ നമ്മുടെ സ്‌കൂളുകളിൽ വിന്യസിച്ചിരുന്നു.
പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനാണ് ഈ ഐ.ടി ഉപകരണങ്ങൾ ക്ലാസ് മുറികളിൽ ലഭ്യമാക്കിയത്.
അതിനാണ് ഡിജിറ്റൽ ഉള്ളടക്കവും പാഠാസൂത്രണവും എല്ലാം ഉൾക്കൊള്ളിക്കുന്ന സമഗ്ര പോർട്ടൽ കൈറ്റ്, എസ്.സി.ഇ.ആർ.ടി. യുടെ സഹായത്തോടെ തയ്യാറാക്കിയത്.
ആറു വർഷം മുമ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമഗ്ര പോർട്ടൽ കോവിഡ് കാലയളവ് വരെയും ഫലപ്രദമായി പ്രയോജനപ്പെടുത്തിയിരുന്നു.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സമഗ്ര പോർട്ടലിന്റെ പരിഷ്‌കരിച്ച രൂപമായ സമഗ്ര പ്ലസ് ഈ അധ്യയന വർഷം മുതൽ
ലഭ്യമാക്കുകയാണ്.
പുതിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്ക് കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസിലൂടെ പുതിയൊരു ഡിജിറ്റൽ പഠനാനുഭവം പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകും.
മറ്റു ക്ലാസുകളിലെ പാഠാസൂത്രണവും ഡിജിറ്റൽ റിസോഴ്‌സുകളും അതേപോലെ തുടരും.
ക്ലാസ് റൂമിലെ പഠന പ്രക്രിയയിൽ അധ്യാപകരെ സഹായിക്കുന്ന പോലെത്തന്നെ കുട്ടിയുടെ സ്വയം വിലയിരുത്തലിനെയും സ്വയം പഠനത്തിനേയും സഹായിക്കുന്ന തരത്തിൽ കുട്ടികൾക്ക് പ്രത്യേക പഠനമുറി’ സംവിധാനമാണ് സമഗ്ര പ്ലസിലെ സവിശേഷത.
കുട്ടിക്ക് കൈത്താങ്ങ് നൽകാൻ രക്ഷിതാക്കളെക്കൂടെ സഹായിക്കുന്ന വിധത്തിലാണ് സമഗ്ര പ്ലസിലെ പ്രവർത്തനങ്ങളും ഡിജിറ്റൽ വിഭവങ്ങളും തയ്യാറാക്കിയിട്ടുള്ളത്.
പഠന ലക്ഷ്യം കൈവരിക്കാൻ കുട്ടിയെ സഹായിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, ഇതിന് ഓരോന്നിനും ആവശ്യമായ ചിത്രങ്ങൾ, ഓഡിയോ, വീഡിയോ, പ്രസന്റേഷനുകൾ, ഇന്ററാക്ടീവ് വിഭവങ്ങളും, വർക്ക്ഷീറ്റുകളും അധ്യാപകരുടെ ലോഗിനിൽ ലഭ്യമാകും.
ഇതിനു പുറമേ കുട്ടിയെ വിലയിരുത്തി നിരന്തര പിന്തുണ നൽകുന്നതിനുള്ള സൂചകങ്ങളും, തുടർ പഠന പ്രവർത്തനങ്ങൾക്കുള്ള വിഭവങ്ങളും, ചോദ്യബാങ്കുകളും സമഗ്രപ്ലസിൽ അധ്യാപകർക്ക് പുതുതായി ലഭ്യമാകും. പഠനലക്ഷ്യങ്ങൾ പഠനാശയങ്ങളായി തിരിച്ച്, ഇവ പ്രക്രിയാബന്ധിതമായി കുട്ടികളിലേക്ക് എത്തിക്കുന്ന ചെറു വീഡിയോകളും കുട്ടികളുടെ പഠനമുറിയിൽ ലഭ്യമാകും.
No Comment.