anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നിയമസഭാ തിരഞ്ഞെടുപ്പ് ഒന്‍പതിന് : പാലക്കാട് ജില്ലയില്‍ 22,68,721 വോട്ടർമാർ…. ജില്ലയിലെ പൂർണ്ണ വിവരങ്ങൾ

   പാലക്കാട്. നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിന്. രാവിലെ 7 മുതല്‍ പോളിംഗ് ആരംഭിച്ച് വൈകീട്ട് ഏഴിന് അവസാനിക്കും. ജില്ലയില്‍ ആകെ 22,68,721 വോട്ടര്‍മാരാണ് ഉളളത്. അതില്‍ 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രകാരം(മാര്‍ച്ച് 23)ഉള്‍പ്പെടും.

*മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം*

തൃത്താല – 2,03,700
പട്ടാമ്പി – 2,10,790
ഷൊര്‍ണൂര്‍ – 1,99,620
ഒറ്റപ്പാലം – 2,09,627
കോങ്ങാട് – 1,82,603
മണ്ണാര്‍ക്കാട് – 2,06,436
മലമ്പുഴ – 1,95,429
പാലക്കാട് – 1,76,224
തരൂര്‍ – 1,64,930
ചിറ്റൂര്‍ – 1,72,015
നെന്മാറ – 1,81,690
ആലത്തൂര്‍ – 1,65,657

*8825 പ്രവാസി വോട്ടര്‍മാര്‍*

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 8825 പ്രവാസി (ഓവര്‍സീസ്) വോട്ടര്‍മാര്‍. ഇതില്‍ 7518 പുരുഷന്മാരും 1307 സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഇല്ല. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് തൃത്താലയിലാണ്. 2570 പേരാണ് ഉള്ളത്. 84 വോട്ടര്‍മാര്‍ മാത്രമായി ചിറ്റൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പ്രവാസി വോട്ടര്‍മാരുള്ളത്.

*പ്രവാസി വോട്ടര്‍മാരുടെ മണ്ഡലാടിസ്ഥാനത്തിലുള്ള എണ്ണം*

തൃത്താല – 2570 (പുരുഷന്‍മാര്‍ 2199, സ്ത്രീകള്‍ 371)
പട്ടാമ്പി – 1904 (പുരുഷന്‍മാര്‍ 1648, സ്ത്രീകള്‍ 256)
ഷൊര്‍ണൂര്‍ – 1076 (പുരുഷന്‍മാര്‍ 946, സ്ത്രീകള്‍ 130)
ഒറ്റപ്പാലം – 801 (പുരുഷന്‍മാര്‍ 661, സ്ത്രീകള്‍ 140)
കോങ്ങാട് – 453 (പുരുഷന്‍മാര്‍ 393, സ്ത്രീകള്‍ 60)
മണ്ണാര്‍ക്കാട് – 825 (പുരുഷന്‍മാര്‍ 740, സ്ത്രീകള്‍ 85)
മലമ്പുഴ – 172 (പുരുഷന്‍മാര്‍ 139, സ്ത്രീകള്‍ 33)
പാലക്കാട് – 432 (പുരുഷന്‍മാര്‍ 325, സ്ത്രീകള്‍ 107)
തരൂര്‍ – 184 (പുരുഷന്‍മാര്‍ 149, സ്ത്രീകള്‍ 35)
ചിറ്റൂര്‍ – 84 (പുരുഷന്‍മാര്‍ 66, സ്ത്രീകള്‍ 18)
നെന്മാറ – 157 (പുരുഷന്‍മാര്‍ 125, സ്ത്രീകള്‍ 32)
ആലത്തൂര്‍ – 167 (പുരുഷന്‍മാര്‍ 127, സ്ത്രീകള്‍ 40)

*14579 ഹോം വോട്ടര്‍മാര്‍*

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍, പി.ഡബ്ല്യൂ.ഡി വിഭാഗക്കാരായ ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരുള്ള ഹോം വോട്ടര്‍മാര്‍ 14579 പേര്‍. ഇതില്‍ 11642 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2937 പേര്‍ ഭിന്നശേഷിക്കാരുമാണ്. പോളിങ് ബൂത്തുകളില്‍ നേരിട്ട് ചെന്ന് വോട്ട് ചെയ്യാന്‍ സാധിക്കാത്ത വ്യക്തികള്‍ക്കാണ് ഹോം വോട്ടിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫോം 12 ഡി മുഖേനയാണ് ജില്ലയിലെ ഹോം വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചത്.

*പോളിങ് ബൂത്തുകള്‍ 2531*

2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സജ്ജമായത് 2531 പോളിങ് ബൂത്തുകള്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2112 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 419 ബൂത്തുകള്‍ പുതിയതായി ചേര്‍ത്തു. തൃത്താല -218, പട്ടാമ്പി -222, ഷൊര്‍ണൂര്‍ -224, ഒറ്റപ്പാലം – 238, കോങ്ങാട് – 193, മണ്ണാര്‍ക്കാട് – 220, മലമ്പുഴ – 246, പാലക്കാട് – 219, തരൂര്‍ – 177, ചിറ്റൂര്‍ – 193, നെന്‍മാറ – 207, ആലത്തൂര്‍ – 174 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ബൂത്തുകളുടെ എണ്ണം. പരമാവധി 1200 വോട്ടര്‍മാര്‍ക്കാണ് ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താനാവുക. പോളിങ് ബൂത്തുകളിൽ അനുബന്ധ ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പ്രധാന പോളിംഗ് സ്റ്റേഷനിലെ വോട്ടര്‍മാരുടെ എണ്ണം കൂടുമ്പോള്‍, സൗകര്യപ്രദമായി വോട്ട് രേഖപ്പെടുത്താനായി സമീപത്ത് സജ്ജീകരിക്കുന്ന താല്‍ക്കാലിക ബൂത്തുകളാണ് അനുബന്ധ ബൂത്തുകള്‍.
ജില്ലയില്‍ മണ്ണാര്‍ക്കാട്, തൃത്താല, ഷൊര്‍ണൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഒന്ന് വീതം അനുബന്ധ ബൂത്തുകളും പട്ടാമ്പി നിയോജക മണ്ഡലത്തില്‍ രണ്ട് അനുബന്ധ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. 44 എ,144 എ, 123 എ, 212 എ, 213 എ എന്നിങ്ങനെയാണ് യഥാക്രമം സജ്ജമാക്കിയ അനുബന്ധ ബൂത്തുകള്‍.

*ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് ആകെ 71 സ്ഥാനാര്‍ഥികള്‍.*

തൃത്താല

എം.ബി.രാജേഷ് (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), വി .ടി.ബല്‍റാം (കോണ്‍ഗ്രസ്, കൈപ്പത്തി), വി.ഉണ്ണിക്കൃഷന്‍ മാസ്റ്റര്‍ (ബിജെപി, താമര) അഡ്വ.കീര്‍ത്തി ജയചന്ദ്രന്‍, (ബിഎസ്പി, ആന) ഷഹീര്‍ ചാലിപ്രം (എസ്ഡിപിഐ, കത്രിക), അബ്ബാസ് (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍) ബലരാമന്‍ (സ്വതന്ത്രന്‍, വെണ്ടയ്ക്ക), ടി.ടി.ബലരാമന്‍ (സ്വതന്ത്രന്‍, ഡയമണ്ട്), രാജേഷ് /െീ രാമന്‍കുട്ടി (സ്വതന്ത്രന്‍, ഡിഷ് ആന്റിന)

പട്ടാമ്പി

മുഹമ്മദ് മുഹസിന്‍ (സി പി ഐ, അരിവാളും നെല്‍ക്കതിര്‍), ടി.പി.ഷാജി (കോണ്‍ഗ്രസ്, കൈപ്പത്തി), അഡ്വ.പി.മനോജ് (ബിജെപി, താമര) എസ്.പി.ഷമീര്‍ അലി (എസ്ഡിപിഐ, കത്രിക), മുഹമ്മദ് മുഹ്‌സിന്‍ എം കെ (മഞ്ചേരിക്കുന്നത്ത്, സ്വതന്ത്രന്‍, എയര്‍ കണ്ടിഷനര്‍), ഷാജി മോന്‍ (സ്വതന്ത്രന്‍, അലമാര), ഹാരിസ് ബാബു പള്ളിപ്പുറം (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍)

ഷൊര്‍ണൂര്‍

പി.മമ്മിക്കുട്ടി (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), പി.ഹരിഗോവിന്ദന്‍ (കോണ്‍ഗ്രസ്, കൈപ്പത്തി), അഡ്വ.ശങ്കു ടി.ദാസ് (ബിജെപി, താമര), അബൂബക്കര്‍ (എസ്ഡിപിഐ, കത്രിക )

ഒറ്റപ്പാലം

അഡ്വ.കെ.പ്രേംകുമാര്‍ (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), പി.കെ.ശശി (പികെഎസ്) (സ്വതന്ത്രന്‍ തെങ്ങിന്‍ തോട്ടം), മേജര്‍ രവി (ബിജെപി, താമര) കെ.പി.രാജേഷ്, (ബിഎസ്പി,ആന), മുഹമ്മദ് അഷറഫ് വി.എച്ച്, (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍), ശശി പി.കെ, (സ്വതന്ത്രന്‍, ബാറ്ററി ടോര്‍ച്ച്)

കോങ്ങാട്

അഡ്വ.കെ.ശാന്തകുമാരി, (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം),തുളസി ടീച്ചര്‍ (കോണ്‍ഗ്രസ്, കൈപ്പത്തി), ഡോ.രേണു സുരേഷ്, (ബിജെപി, താമര) ഗുരുവായൂരപ്പന്‍ പി.ഇ, (ബിഎസ്പി,ആന)

മണ്ണാര്‍ക്കാട്

അഡ്വ.എന്‍.ഷംസുദ്ദീന്‍ (മുസ്ലിം ലീഗ്,കോണി), മന്‍സില്‍ അബൂബക്കര്‍ (സിപിഐ, അരി വാളും നെല്‍ക്കതിരും), ഐസക്ക് വര്‍ഗീസ്, (ബിഡിജെഎസ്, തെങ്ങിന്‍ തോട്ടം), അഷിത നജീബ് (എസ്ഡിപിഐ, കത്രിക), അബൂബക്കര്‍ /െീ ആയിഷ (സ്വതന്ത്രന്‍, ഡിഷ് ആന്റിന), ഷംസുദ്ദീന്‍ /െീ മുഹമ്മദ് (സ്വതന്ത്രന്‍, ഉന്തുവണ്ടി), ഷംസുദ്ദീന്‍ എസ് (/െീ ഒ.ഉമ്മര്‍, സ്വതന്ത്രന്‍, ജനല്‍)

മലമ്പുഴ

എ. പ്രഭാകരന്‍ (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), സി കൃഷ്ണകുമാര്‍ (ബിജെപി, താമര), എ സുരേഷ് (കോണ്‍ഗ്രസ്, കൈപ്പത്തി), രാംനാഥ് സി (ബിഎസ്പി, ആന), സജി പി.ജെ (ആം ആദ്മി പാര്‍ട്ടി, ചൂല്‍), കെ.പ്രസാദ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) (ബാറ്ററി ടോര്‍ച്ച്.)

പാലക്കാട്

രമേഷ് പിഷാരടി (കോണ്‍ഗ്രസ്, കൈപ്പത്തി), ശോഭ സുരേന്ദ്രന്‍ (ബിജെപി, താമര),

എന്‍. എം.ആര്‍.റസാക്ക് (സിപിഎം സ്വതന്ത്രന്‍ മോതിരം), ഉദയന്‍ സുകുമാരന്‍ (ആം ആദ്മി പാര്‍ട്ടി ചൂല്‍), കൃഷ്ണന്‍കുട്ടി കണ്ണാടി (ബിഎസ്പി, ആന), രഘു മാത്തൂര്‍ (സ്വതന്ത്രന്‍, തെങ്ങിന്‍തോപ്പ്), ഷംസുദ്ദീന്‍ ബി (സ്വതന്ത്രന്‍,ടെലിവിഷന്‍ )

തരൂര്‍

പി.പി.സുമോദ് (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), കെ.സി.സുബ്രഹ്‌മണ്യന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈപ്പത്തി), സുരേഷ് ബാബു എം (ബിജെപി, താമര), നാരായണന്‍കുട്ടി കെ.ടി (ബിഎസ്പി, ആന)

ചിറ്റൂര്‍

അഡ്വ. വി.മുരുകദാസ് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍,മോതിരം), അഡ്വ.സുമേഷ് അച്യുതന്‍ (കോണ്‍ഗ്രസ്, കൈപ്പത്തി), പ്രണേഷ് രാജേന്ദ്രന്‍ (ബിജെപി,താമര), മുരുകദാസ് പി /െീ പഴനിയപ്പ മുതലിയാര്‍, (സ്വതന്ത്രന്‍, മാല), എന്‍.എസ്.കെ. പുരം ശശികുമാര്‍ (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍), സുമേഷ് സി,(സ്വതന്ത്രന്‍ റോബോട്ട്)

നെന്മാറ

കെ.പ്രേമന്‍ (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), എ.തങ്കപ്പന്‍ (കോണ്‍ഗ്രസ്, കൈപ്പത്തി), എ.എന്‍.അനുരാഗ്, (ബിഡിജെഎസ്, തെങ്ങിന്‍തോപ്പ്), അന്‍വര്‍ സാദിഖ് (എസ്ഡിപിഐ, കത്രിക), രാധാകൃഷ്ണന്‍ കെ (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍), ശങ്കര നാരായണന്‍ ആര്‍ (സ്വതന്ത്രന്‍, ലാപ്‌ടോപ്)

ആലത്തൂര്‍

ടി.എം.ശശി, (സിപിഎം, അരിവാള്‍ ചുറ്റിക നക്ഷത്രം), കെ എം.ഫെബിന്‍ (കോണ്‍ഗ്രസ്,കൈപ്പത്തി), കെ.വി.പ്രസന്നകുമാര്‍ (ബിജെപി,താമര), എം.ടി. ചന്ദ്രന്‍ (ബിഎസ്പി ആന), ബി. ഫെബിന്‍ /െീ ബാലന്‍ കെ.സി, (സ്വതന്ത്രന്‍ പേന സ്റ്റാന്‍ഡ്).

സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും.

*ജില്ലയില്‍ 25 പിങ്ക് ബൂത്തുകള്‍; ഭിന്നശേഷി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ബൂത്ത്*

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 25 പിങ്ക് ബൂത്തുകള്‍. പാലക്കാട് നിയോജക മണ്ഡലത്തിലെ മൂന്നും (30, 112, 167) മറ്റെല്ലാ മണ്ഡലങ്ങളിലും രണ്ട് വീതവുമാണ് പിങ്ക് ബൂത്തുകള്‍. ( തൃത്താല – 30, 70, പട്ടാമ്പി – 23,94, ഷൊര്‍ണ്ണൂര്‍ – 47, 75, ഒറ്റപ്പാലം – 49, 174, കോങ്ങാട് – 88,111, മണ്ണാര്‍ക്കാട് – 98, 136, മലമ്പുഴ 131, 153, തരൂര്‍ – 6,152, ചിറ്റൂര്‍ – 111, 126, നെന്മാറ – 22, 151, ആലത്തൂര്‍ – 5, 91) ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരായിരിക്കും പാലക്കാട് നിയോജക മണ്ഡലത്തിലെ 130-ാം നമ്പര്‍ ബൂത്ത് നിയന്ത്രിക്കുന്നത്.

*വോട്ടിംഗ് മെഷീനുകള്‍ സജ്ജം*

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകള്‍ സജ്ജം. 2536 പോളിംഗ് സ്റ്റേഷനുകളിലേക്കായി 3052 ബാലറ്റ് യൂണിറ്റുകള്‍. 3052 കണ്‍ട്രോള്‍ യൂണിറ്റ്. 3306 വി.വി പാറ്റ് യൂണിറ്റുകള്‍. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്യുന്ന കമ്മീഷനിങ്ങ് പൂര്‍ത്തിയായിട്ടുണ്ട്.

*കമ്മീഷനിങ് പൂര്‍ത്തീകരിച്ച വോട്ടിംഗ് മെഷീനുകളുടെയും പോളിംഗ് സ്റ്റേഷനുകളുടെയും മണ്ഡലാടിസ്ഥാനത്തിലുള്ള എണ്ണം ഇപ്രകാരം*

തൃത്താല – 219 പോളിംഗ് സ്റ്റേഷന്‍, 263 ബാലറ്റ് യൂണിറ്റ്, 263 കണ്ട്രോള്‍ യൂണിറ്റ്, 285 വി.വി പാറ്റ്
പട്ടാമ്പി – 224 പോളിംഗ് സ്റ്റേഷന്‍, 267 ബാലറ്റ് യൂണിറ്റ്, 267 കണ്ട്രോള്‍ യൂണിറ്റ്, 290 വി.വി പാറ്റ്
ഷൊര്‍ണൂര്‍ – 225 പോളിംഗ് സ്റ്റേഷന്‍, 270 ബാലറ്റ് യൂണിറ്റ്, 270 കണ്ട്രോള്‍ യൂണിറ്റ്, 292 വി.വി പാറ്റ്
ഒറ്റപ്പാലം – 238 പോളിംഗ് സ്റ്റേഷന്‍, 286 ബാലറ്റ് യൂണിറ്റ്, 286 കണ്ട്രോള്‍ യൂണിറ്റ്, 310 വി.വി പാറ്റ്
കോങ്ങാട് – 193 പോളിംഗ് സ്റ്റേഷന്‍, 233 ബാലറ്റ് യൂണിറ്റ്, 233 കണ്ട്രോള്‍ യൂണിറ്റ്, 253 വി.വി പാറ്റ്
മണ്ണാര്‍ക്കാട് – 221 പോളിംഗ് സ്റ്റേഷന്‍, 265 ബാലറ്റ് യൂണിറ്റ്, 265 കണ്ട്രോള്‍ യൂണിറ്റ്, 287 വി.വി പാറ്റ്
മലമ്പുഴ – 246 പോളിംഗ് സ്റ്റേഷന്‍, 296 ബാലറ്റ് യൂണിറ്റ്, 296 കണ്ട്രോള്‍ യൂണിറ്റ്, 320 വി.വി പാറ്റ്
പാലക്കാട് – 219 പോളിംഗ് സ്റ്റേഷന്‍, 264 ബാലറ്റ് യൂണിറ്റ്, 264 കണ്ട്രോള്‍ യൂണിറ്റ്, 286 വി.വി പാറ്റ്
തരൂര്‍ – 177 പോളിംഗ് സ്റ്റേഷന്‍, 214 ബാലറ്റ് യൂണിറ്റ്, 214 കണ്ട്രോള്‍ യൂണിറ്റ്, 232 വി.വി പാറ്റ്
ചിറ്റൂര്‍ – 193 പോളിംഗ് സ്റ്റേഷന്‍, 233 ബാലറ്റ് യൂണിറ്റ്, 233 കണ്ട്രോള്‍ യൂണിറ്റ്, 253 വി.വി പാറ്റ്
നെന്മാറ – 207 പോളിംഗ് സ്റ്റേഷന്‍, 250 ബാലറ്റ് യൂണിറ്റ്, 250 കണ്ട്രോള്‍ യൂണിറ്റ്, 270 വി.വി പാറ്റ്
ആലത്തൂര്‍ – 174 പോളിംഗ് സ്റ്റേഷന്‍, 211 ബാലറ്റ് യൂണിറ്റ്, 211 കണ്ട്രോള്‍ യൂണിറ്റ്, 228 വി.വി പാറ്റ്

*പോളിങ് ഡ്യൂട്ടിക്കായി 12192 ജീവനക്കാര്‍*

ജില്ലയില്‍ റിസര്‍വ് ജീവനക്കാരുള്‍പ്പെടെ 12192 പേരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 3048 പ്രിസൈഡിങ് ഓഫീസര്‍മാരെയും 6096 പോളിങ് ഓഫീസര്‍മാരെയും 3048 ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയുമാണ് നിയമിച്ചിരിക്കുന്നത്. 12192 ഉദ്യോഗസ്ഥരില്‍ 2048 ഉദ്യോഗസ്ഥരെ റിസര്‍വായും നിലനിര്‍ത്തിയിട്ടുണ്ട്. റിസര്‍വ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 57 മൈക്രോ ഒബ്സെര്‍വര്‍മാരും പ്രവര്‍ത്തിക്കുന്നു. മൈക്രോ ഒബ്സെര്‍വര്‍മാരില്‍ 19 പേര്‍ റിസേര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

*നിയമസഭ തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തേണ്ടതെങ്ങനെ*

പോളിങ് ബൂത്തിലെ നടപടിക്രമങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളിലെ ക്യൂവില്‍ നില്‍ക്കുന്നത് മുതല്‍ വോട്ട് രേഖപ്പെടുത്തുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ സുതാര്യവും ലളിതവുമാണ്. വോട്ടിങിന്റെ പ്രധാന ഘട്ടങ്ങളില്‍ ആദ്യം തിരിച്ചറിയല്‍ പരിശോധനയാണ്. സമ്മതിദായകര്‍ ക്യൂവില്‍ നിന്നും പോളിങ് ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ ഫസ്റ്റ് പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടറുടെ തിരിച്ചറിയല്‍ രേഖയും പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധനയ്ക്ക് ശേഷം രണ്ടാം പോളിങ് ഓഫീസര്‍ സമ്മതിദായകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഒപ്പ് വാങ്ങി വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടി വോട്ട് രേഖപ്പെടുത്താനുള്ള സ്ലിപ്പ് നല്‍കും. മൂന്നാമത്തെ പോളിങ് ഓഫീസര്‍ വോട്ടറില്‍ നിന്ന് സ്ലിപ്പ് സ്വീകരിച്ച് വിരലിലെ മഷി അടയാളം ഒരിക്കല്‍ കൂടി പരിശോധിക്കും.

വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുന്ന വോട്ടര്‍ക്ക് താല്‍പ്പര്യപ്പെടുന്ന സ്ഥാനാര്‍ത്ഥിക്കോ ‘നോട്ട’ക്കോ (NOTA) വോട്ട് രേഖപ്പെടുത്താം. വിവിപാറ്റ് മെഷീനിലൂടെ ( Voter Verifiable Paper Audit Trial ) വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തിയതാര്‍ക്കെന്ന് സ്വയം ഉറപ്പ് വരുത്താനാകും. സ്ഥാനാര്‍ത്ഥികളിലാര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ വോട്ടര്‍ക്ക് നോട്ട ( NOTA – None Of The Above ) തിരഞ്ഞെടുക്കാം. സ്ഥാനാര്‍ത്ഥികളുടെ പേര് കഴിഞ്ഞാല്‍ വരുന്ന അടുത്ത ബട്ടനാണ് നോട്ട. സാധാരണ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും മാത്രമാണുള്ളത്. നിലവില്‍ വോട്ട് ചെയ്യുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വിവിപാറ്റ് പ്രിന്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലറ്റ് യൂണിറ്റിന്റെ സമീപമാണ് വി.വി.പാറ്റ് മെഷീനുകള്‍ സ്ഥാപിക്കുക. ബാലറ്റ് യൂണിറ്റില്‍ വോട്ടിങ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ തെര്‍മല്‍ പേപ്പറില്‍ പുറത്തുവരുന്ന പ്രിന്റൗട്ട് വോട്ടര്‍ക്ക് കാണാം. ഇതില്‍ സീരിയല്‍ നമ്പര്‍, പേര്, വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയുണ്ടാകും.

വോട്ട് ചെയ്തയാളുടെ വിവരങ്ങള്‍ പേപ്പറില്‍ ഉണ്ടാവില്ല. ഏഴു സെക്കന്റ് നേരം സ്ലിപ്പ് പരിശോധിക്കാന്‍ വോട്ടര്‍ക്ക് സമയം ലഭിക്കും. എട്ടാം സെക്കന്റില്‍ സ്ലിപ്പ് സ്വയം മുറിഞ്ഞ് ബാലറ്റ് പെട്ടിയില്‍ വീഴും. സ്ലിപ്പ് വോട്ടര്‍ക്ക് ലഭിക്കില്ല. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ വോട്ടിങ് യന്ത്രത്തോടൊപ്പം ഈ സ്ലിപ്പുകള്‍ അടങ്ങിയ ബാലറ്റ് പെട്ടിയും സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ടിങ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാന പ്രകാരം വിവിപാറ്റില്‍ നിന്ന് സ്ലിപ്പ് എണ്ണി വിജയിയെ സ്ഥിരീകരിക്കാമെന്നതും വി വി പാറ്റിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പോളിങ് ബൂത്തിനകത്തേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോളിങ്ങ് ബൂത്തിന് പുറത്ത് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

*ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍*

നിയമസഭാ തിരഞ്ഞെടുുമായി ബന്ധപ്പെട്ട പാലക്കാട് ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍, അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിലും കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജിലും തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.

*ചട്ടലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍*

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുമായി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേകം പരിശോധന നടത്തുന്നതിനും ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ സജ്ജമായിരുന്നു. ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍, വീഡിയോ സര്‍വെയലന്‍സ് ടീമുകള്‍ തുടങ്ങിയവ ജില്ലാ- നിയോജക മണ്ഡലാടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണം നടത്തി.

തിരഞ്ഞെടുപ്പ് കാലത്തെ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും അനാവശ്യ ചെലവുകള്‍ തടയുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് ടീമുകളും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നത് തടയുന്നതിനും ക്രമസമാധാന പാലനവും ഉറപ്പാക്കിയാണ് വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചത്.

*മാധ്യമനിരീക്ഷണം ശക്തമാക്കി എം.സി.എം.സി*

ജില്ലയില്‍ മാധ്യമ പരസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിനും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിക്കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒരുക്കിയ ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം സി എം സി) മീഡിയ സെല്ലും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സമിതി, ജില്ലയില്‍ 50ലധികം അച്ചടി- ദൃശ്യ -ശ്രവ്യ- സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയപരസ്യങ്ങള്‍ സമിതി പരിശോധിച്ച് അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയ മോണിറ്ററിങ്ങിന്റെ ഭാഗമായി 138 ലിങ്കുകള്‍ കണ്ടെത്തുകയും 79 ലിങ്കുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ജില്ലാ കലക്ടറാണ് സമിതിയുടെ ചെയര്‍പേഴ്‌സണ്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയായ സമിതിയില്‍ ആര്‍.ഡി.ഒ, പ്രസ് ക്ലബ് പ്രസിഡന്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ എഫ്.പി.എയുമാണ് അംഗങ്ങള്‍.

*965 വാഹനങ്ങള്‍ സജ്ജം*

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 965 വാഹനങ്ങള്‍ സജ്ജം. 248 മോട്ടോര്‍ ക്യാബുകളും 113 കാറുകളും 358 ട്രാവലറുകളും 246 ബസ്സുകളും ആണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ എത്തി വോട്ടിങ്ങ്മെഷീനുകള്‍ കമ്മീഷനിങ്ങ് ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വിവിധ പോളിങ്ങ് ബൂത്തുകളിലേക്ക് ബി.ഇ.എല്‍ എന്‍ജിനീയര്‍മാര്‍ക്ക് എത്തിച്ചേരുന്നതിനും ചട്ടലംഘനം നിരീക്ഷിക്കുന്നതിന് വിവിധ സ്‌ക്വാഡുകള്‍ക്കുമായി 102 വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

*ക്രമസമാധാന പാലനത്തിനും സുരക്ഷയ്ക്കും 6000 പൊലീസ്*

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷക്കുമായി 6000ലധികം പൊലീസ് ഉദ്യേഗസ്ഥരെ വിന്യസിക്കും. 11 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍, 340 സബ് ഇന്‍സ്പെക്ടര്‍മാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന 4200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 1080 പേര്‍ അടങ്ങുന്ന 15 കമ്പനി കേന്ദ്രസേനയും ഉള്‍പ്പെടും. ഇതിനുപുറമെ 2000 ത്തോളം സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോ ചിത്രീകരണത്തിനായി 130 ക്യാമറകളും ഓരോ ബൂത്തിലും നാല് മുതല്‍ എട്ട് വരെ അധിക കേന്ദ്രസേന പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. പ്രത്യേകശ്രദ്ധ ആവശ്യമുള്ള മേഖലകളില്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ അധികമായും നിയോഗിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 306 കേന്ദ്രസേന ഉദ്യോഗസ്ഥരുടെ സേവനവും വിനിയോഗിക്കുമെന്ന് ജില്ലാ സെക്യൂരിട്ടി പ്ലാന്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ജനുവരി ഏഴിന്് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിച്ചു. മാര്‍ച്ച് 15 നാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. മാര്‍ച്ച് 16 മുതല്‍ സ്ഥാനാര്‍ഥികളില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കല്‍ ആരംഭിച്ച് മാര്‍ച്ച് 23 ന് പത്രികാ സമര്‍പ്പണം അവസാനിച്ചു. മാര്‍ച്ച് 24 ന് സൂഷ്മ പരിശോധനയും മാര്‍ച്ച് 26 ന് പത്രിക പിന്‍വലിക്കലിനും ശേഷം അന്തിമ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിച്ചു.

*ഏപ്രില്‍ ഒമ്പതിന് പൊതുഅവധി*

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ സ്വകാര്യ/ വാണിജ്യ സ്ഥാപനങ്ങള്‍/ ബാങ്കുകള്‍/വിദ്യാഭ്യാസ/ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ശമ്പളത്തോടുകുടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണകേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിര്‍ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ എട്ടിനും പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 10 നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

*പുതുച്ചേരി തിരഞ്ഞെടുപ്പ് -വോട്ടര്‍മാര്‍ക്ക് ഒമ്പതിന് അവധി*

പുതുച്ചേരി നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 9ന് കേരളത്തില്‍ താമസിക്കുന്ന പുതുച്ചേരി വോട്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പ് പ്രകാരമാണ് ഉത്തരവ്. വിവിധ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും ജോലി ചെയ്യുന്ന പുതുച്ചേരി വോട്ടര്‍മാര്‍ക്ക് അവധിക്ക് അര്‍ഹതയുണ്ട്.

*വോട്ട് ചെയ്യാന്‍ ആവശ്യമുളള തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്*

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് (EPIC) ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ താഴെ പറയുന്ന 12 രേഖകളില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതാണ്:

1,ആധാര്‍ കാര്‍ഡ്

2,തൊഴിലുറപ്പ് പദ്ധതി ( എം എന്‍ ആര്‍ ഇ ജി എ) ജോബ് കാര്‍ഡ്

3, ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്

4, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് / ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ്

5, ഡ്രൈവിംഗ് ലൈസന്‍സ്

6, പാന്‍ കാര്‍ഡ്

7, എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്

8, ഇന്ത്യന്‍ പാസ്പോര്‍ട്ട്

9,ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ രേഖ

10, കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിപ്പിച്ച ഐ ഡി കാര്‍ഡുകള്‍

11, എം.പി/എം.എല്‍.എ/എം.എല്‍.സി മാര്‍ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

12, കേന്ദ്ര സാമൂഹിക നീതി ആന്‍ഡ് ശാക്തീകരണ മന്ത്രാലയം നല്‍കുന്ന
യുണീക് ഡിസബിലിറ്റി ( യു ഡി ഐ ഡി )
കാര്‍ഡ്.

Spread the News

Leave a Comment