anugrahavision.com

Onboard 1625379060760 Anu

എസ് ജെ എം പരിസ്ഥിതി ദിനാചരണം ജില്ലാ തല ഉദ്ഘാടനം ചെർപുളശേരിയിൽ

ചെർപുളശ്ശേരി. ഹരിത ഭാവിയിലേക്കുള്ള യാത്ര,,എന്ന പ്രമേയത്തിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പാലക്കാട് ജില്ലാ തല ഉദ്ഘാന ബുധാനാഴ്ച കാലത്ത് ഏഴ് മണിക്ക് ചെർപ്പുളശ്ശേരി റൈഞ്ചിലെ വെറ്റിലപ്പാറ അഹ്ദലിയ്യ മദ്റസയിൽ നടക്കും. ഐ എഫ് എസ് ഇ നാഷനൽ അവാർഡ് ജേതാവും പ്രശസ്ഥ പരിസ്ഥിതി പ്രവർത്തകനും ..സംസ്കൃതി “യുടെ സ്ഥാപകനുമായ രാജേഷ് അടക്കാ പുത്തൂർ ഉദ്ഘാടനം ചെയ്യും. എസ് ജെ എം ജില്ല മിഷനറി ഉപാധ്യക്ഷൻ വി ടി മുഹമ്മദലി സഖാഫി മഠത്തിപറമ്പ് അധ്യക്ഷം വഹിക്കും ശരീഫ് ചെർപ്പുളശേരി (sys) അശറഫ് ചെർപുളശ്ശേരി റഫീഖ് അസ്ഹരി, റശീദ് സഖാഫി പട്ടിശ്ശേരി മുസ്തഫ കമാൽ,ശബീർ, ശക്കീർബാബു,മുഹമ്മദലി, ഫൈസൽ , സുബൈർ,
ശംസുദ്ദീൻ, മുഹമ്മദലി K, ഇബ്റാഹീം തുടങ്ങിയവർ പങ്കെടുക്കും.
ഒരു മരം ഒരായിരം ഫലം, പരിസര ശുചീകരണം, കുട്ടികളും അധ്യാപകരും ചേർന്ന് കുട്ടിത്തോട്ടം തയ്യാറാക്കൽ, മാലിന്യനിർമ്മാർജന ബോധവൽക്കരണം തുടങ്ങിയ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.

Spread the News
0 Comments

No Comment.