ഇടപ്പള്ളി തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊച്ചി കോര്‍പറേഷന്‍ അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. മന്ത്രി പി.രാജീവും മേയര്‍ എം അനില്‍കുമാറും സ്ഥലം സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ മന്ത്രി നല്‍കി.
ഓപ്പറേഷന്‍ വാഹിനി പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപയുടെ പദ്ധതിയും ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ നടപടികളില്ലാതെയാണ് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതിനു പുറമേ ആറു ലക്ഷം രൂപയുടെ പദ്ധതി ഇറിഗേഷന്‍ വകുപ്പും നടപ്പാക്കുന്നു. ആകെ ഒരു കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. നാലു ദിവസത്തിനകം ഇടപ്പള്ളി തോടിന്റെ തടസങ്ങള്‍ നീക്കി ഒഴുക്ക് സുഗമമാക്കാനാകുമെന്നാണ് പ്രതീക്ഷ.
No Comment.