ചിറ്റൂര്‍ കരിഞ്ഞാലിപ്പള്ളം വളവുപാലത്തില്‍ മധുകുമാരനെന്ന ജ്യോതിയാണ്(54) മരിച്ചത്. വിത്തനശ്ശേരി പല്ലാവൂര്‍ പാതയില്‍ കൂടല്ലൂര്‍ പാലത്തിന് സമീപത്തായാണ് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിച്ചത്. ഇടിയുടെ ആഘാതത്തില്‍ പാതയിലേക്ക് തെറിച്ചുവീണ മധുകുമാരനെ ഉടന്‍ തന്നെ നെന്മാറയിലെ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. ഫോട്ടോഗ്രാഫറായിരുന്നു ഇദ്ദേഹം. അച്ഛന്‍: പരേതനായ തങ്കന്‍. അമ്മ: ശ്രീദേവി. ഭാര്യ: അജിത കുമാരി. മക്കള്‍: ചന്ദ്രദേവ്(ഫെബിന്‍), തുളസിദേവ്. സഹോദരങ്ങള്‍: വിഷ്ണുദാസ്, സത്യഭാമ, പരേതരായ ശിവദാസ്, അംബിക, വിശ്വംഭരന്‍.