çഷോർണൂർ. മുസ്ലിം ലീഗിൽ അംഗത്വം എടുത്ത സോപാനസംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ ഇപ്പോൾ തിരക്കിലാണ്. വേദികളിൽ നിന്നും വേദികളിലേക്ക് ഒഴുകി നടക്കുന്ന ഹരിഗോവിന്ദൻ ഇന്ന് വൈകിട്ട് കൂത്തുപറമ്പ് യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിലെ ജയന്തി രാജന്റെ കടവത്തൂരിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സോപാനസംഗീതം അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിക്കും. നാളെ മങ്കട മണ്ഡലത്തിൽ അങ്ങാടിപ്പുറത്തു നടക്കുന്ന യുഡിഎഫ് പൊതുയോഗത്തിൽ മഞ്ഞളാംകുഴിയുടെ വിജയത്തിനായി എത്തിച്ചേരും. സോഷ്യൽ മീഡിയയിൽ സജീവമായ ഹരിഗോവിന്ദനെ പ്രശംസിച്ചും, ഇകഴ്ത്തിയും നിരവധി പോസ്റ്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ തന്റെ നിലപാടുകൾ എന്നും ശരിയായ വഴിക്കെന്നെ ബോധ്യത്തോടെയുള്ള പ്രവർത്തന ശൈലിയാണ് ഹരിഗോവിന്ദനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.