anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

” തേവർ ” പൊള്ളാച്ചിയിൽ

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി ശിങ്കനല്ലൂരിൽ ആരംഭിച്ചു.
ഫാൻ്റസി,ഹ്യൂമർ, ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം
ശ്രീമതി രജിതാ രാജൻ നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് രാജൻ മൊട്ടമ്മൽ ഫസ്റ്റ് ക്ലാപ്പടിച്ചു.
തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, മൻസൂർ അലിഖാൻ, വയ്യാപുരി,ഐശ്വര്യ, പൂജ റാം,ഡാനി, ദേവൻ, സന്തോഷ് കീഴാറ്റൂർ,ഹരീഷ് കണാരൻ,നിർമ്മൽ പാലാഴി,സുനിൽ സുഖദ,ദിനേശ് പണിക്കർ,ജയരാജ് വാര്യർ,ശിവജി ഗുരുവായൂർ,കപോതൻ ശ്രീധരൻ നമ്പൂതിരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഹൊറയ്സൺ എന്റർടൈന്റസിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (ദോഹ) നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം- എൽദോ ഐസക് നിർവ്വഹിക്കുന്നു. സംഗീതം- ഔസേപ്പച്ചൻ, എഡിറ്റർ-ആയൂബ് ഖാൻ,ആർട്ട് ഡയറക്ടർ -സജിത്ത് മുണ്ടയാട്, പ്രൊഡക്ഷൻ കൺട്രോളർ-ജബ്ബാർ മതിലകം,പ്രോജക്ട് ഡിസൈനർ-ഹംസ ദേശമംഗലം,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രസാദ് യാദവ്,കോസ്റ്റ്യൂം ഡിസൈനർ-സുകേഷ് താനൂർ,മേക്കപ്പ്-മഹേഷ് ചേർത്തല,സ്ക്രിപ്റ്റ് അസോസിയേറ്റ്-ബിനു കുമാർ എസ്,
കൊറിയോഗ്രാഫി- കുമാർ ശാന്തി, ആക്ഷൻ-ബ്രൂസിലി രാജേഷ്,ഫിനാൻസ് കൺട്രോളർ-വിവേക് ശ്രീ കാർത്തികേയൻ, ഫിനാൻസ് മാനേജർ- മുരുകേശൻ കൽപ്പാത്തി, പ്രൊഡക്ഷൻ മാനേജർ-പ്രസാദ് ശ്രീകൃഷ്ണപുരം,അരുൺ കണ്ണൂർ,
സ്റ്റിൽസ്-ഷിബി ശിവദാസ്,പി ആർ ഓ -എ.എസ് ദിനേശ്.

Spread the News

Leave a Comment