anugrahavision.com

Onboard 1625379060760 Anu

ലോക കേരളസഭ ക്രമീകരണങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി*

ലോകകേരള സഭയുടെ നാലാം പതിപ്പിന്റെ ക്രമീകരണങ്ങളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി ഡോ.വി വേണു, നോർക്ക റൂട്‌സ് വൈസ്‌ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡോ. കെ വാസുകി തുടങ്ങിയവർ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു.
പുതിയ കാലത്തെ കുടിയേറ്റം, പ്രവാസലോകത്തിലെ സ്ത്രീ പ്രശ്‌നങ്ങൾ എന്നീ പ്രമേയങ്ങൾക്ക് പ്രത്യേക പ്രധാന്യം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
പ്രതിനിധികൾക്കാവശ്യമായ സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കും. കലാപരിപാടികൾ, പ്രചാരണ പരിപാടികൾ എന്നിവ അനുബന്ധമായി നടത്താനും യോഗത്തിൽ ധാരണയായ്.

Spread the News
0 Comments

No Comment.