പാലക്കാട്: കേരളം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും ആ മാറ്റത്തിന്റെ കവാടമായി പാലക്കാട് മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച കൂറ്റൻ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിലെ പ്രധാന പോയിന്റുകൾ
:മാറ്റത്തിന്റെ കേന്ദ്രം പാലക്കാട്: ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്കുള്ള പ്രവേശന കവാടമാണ് പാലക്കാട്. ഇവിടുത്തെ ജനങ്ങളുടെ ആവേശം വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എൽഡിഎഫ് – യുഡിഎഫ് വിമർശനം: കേരളത്തെ മാറി മാറി ഭരിച്ച മുന്നണികൾ വികസന കാര്യത്തിൽ ജനങ്ങളെ വഞ്ചിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര പദ്ധതികൾ അർഹരായവരിലേക്ക് എത്താതിരിക്കാൻ സംസ്ഥാന സർക്കാർ തടസം നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസന ഗ്യാരണ്ടി: കേരളത്തിന്റെ വികസനത്തിന് മോദി ഗ്യാരണ്ടി നൽകുന്നുവെന്നും, യുവതലമുറയ്ക്കും കർഷകർക്കും മുൻഗണന നൽകുന്ന ഭരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്ടെ ബിജെപിയുടെ സ്വാധീനം വോട്ടായി മാറുമെന്നും കേരളം ഇത്തവണ ചരിത്രം തിരുത്തുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ പാലക്കാട് നഗരത്തിൽ തടിച്ചുകൂടിയത്
കൃഷിക്കാരുടെ പ്രശ്നങ്ങളും അവർ നേരിടുന്ന പ്രതിസന്ധിയും ഈ രാജ്യത്ത് ആർക്കെങ്കിലും പരിഹരിക്കാൻ സാധിക്കുമെങ്കിൽ അത് ഭാരതീയ ജനതാ പാർട്ടിക്ക് മാത്രമാണ്. അതിന്റെ തെളിവാണ് കേന്ദ്രസർക്കാറിന്റെ പദ്ധതികൾ.കിസാൻ സമ്മതിയിലുട കേരളത്തിലെ 27 ലക്ഷത്തിലധികം വരുന്ന കൃഷിക്കാർക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ഈ പദ്ധതിയിലൂടെ പാലക്കാട്ട് കൃഷിക്കാർ ഏതാണ്ട് 700 കോടിയിലധികം ഇതുവരെ നൽകിക്കഴിഞ്ഞു അവരുടെ ബാധ്യത നാം കുറച്ചു കൊടുത്തു മാത്രമല്ല ഉൽപാദനങ്ങളുടെ ഗവർമെന്റ് വമ്പിച്ച വർധന വരുത്തിയിട്ടുണ്ട് ഗുണം ഇവിടുത്തെ കൃഷിക്കാർക്കുണ്ടായി.
എന്നാൽ സംസ്ഥാന സർക്കാർ കൃഷിക്കാർക്ക് സഹായം നൽകുന്നതിന് പകരം താങ്ങുവിലെ ഇനത്തിൽ അവരെ കടത്തിൽ കുടുക്കുകയാണ്. കേരളത്തിൽ ബിജെപിയെ സർക്കാർ വരുന്ന പക്ഷം കേരളത്തിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ അവസാനിപ്പിക്കും പരിഹരിക്കും ഇത് മോദിയുടെ ഗ്യാരണ്ടിയാണ്.
ഇപ്പോൾ യുദ്ധം നടക്കുകയാണ്. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് ആണ് ഈ യുദ്ധത്തിന്റെ ദോഷകരമായ ഫലങ്ങൾ നമ്മളെ രാജ്യത്തിന് ഏറ്റവും കുറച്ചു മാത്രം സംഭവിക്കാൻ വേണ്ടി നമ്മളുടെ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നും വളരെയധികം പേർ യുദ്ധം ബാധിച്ച സ്ഥലങ്ങളിൽ ഉണ്ട്.
യുദ്ധം തുടങ്ങിയ ശേഷം ഞാൻ ഈ രാജ്യങ്ങളുടെ രാഷ്ട്രതന്മാരുമായി നിരന്തര സമ്പർക്കത്തിലാണ്. എല്ലാ രാജ്യങ്ങളും യുദ്ധഭൂമിയിൽ പെട്ടുപോയ ഭാരതീയരുടെ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നൽകുന്നുണ്ട് അവിടെയുള്ള നമ്മുടെ സഹോദരി സഹോദരന്മാർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാതിരിക്കാൻ നമ്മളുടെ നായ കാര്യാലയങ്ങൾ രാവും പകലും ജോലി ചെയ്യുകയാണ്.
ഭാരതീയരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നത് ബിജെപി സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന കാര്യമാണ്. എന്നാൽ ഈ വളരെ മർമ്മപ്രധാനമായ വിഷയത്തിൽ കോൺഗ്രസ് ഏത് തരത്തിലാണ് പ്രസ്താവനകൾ ഇറക്കുന്നത് എന്ന് നിങ്ങൾ ശ്രദ്ധിക്കുക. അവർ കോൺഗ്രസുകാർ പറയുന്ന കാര്യങ്ങൾ വളരെ അപകടകരമായ കാര്യങ്ങളാണ്. അവൻ ആഗ്രഹിക്കുന്നത് ഗൾഫിൽ അവിടെ ജോലി ചെയ്യുന്ന താമസിക്കുന്ന ഒരു കോടിയോളം വരുന്ന ഭാരതീയർ അപകടത്തിലാവണമെന്നാണ്. എന്നിട്ട് കോൺഗ്രസിനെ അതിൽ നിന്നും രാഷ്ട്രീയ ലാഭം ഉണ്ടാക്കണമെന്ന് അവർ ചിന്തിക്കുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരേയൊരു ലക്ഷ്യമേ ഉള്ളു കേരളത്തിലെ യുവാക്കളെ പലായനം ചെയുന്നതിൽ നിന്നും നാടുവിട്ടു പോവുക എന്ന ഗതികളിൽ നിന്നും രക്ഷിക്കുക അത്. അവസാനിപ്പിക്കുക എന്നത്.എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം ഉണ്ടാക്കുക എന്നതാണ് ബിജെപി എൻ ഡി എ ഗ്യാരണ്ടി.
വിശ്വാസത്തിന്റെ കേന്ദ്രങ്ങളെ രാഷ്ട്രീയത്തിൽ നിന്നും അഴിമതിയിൽ നിന്നും മുക്തമാക്കുക എന്നുള്ളതാണ് ഗ്യാരണ്ടി കേരളത്തിന്റെ മണ്ണിലും നടപ്പാക്കുക എന്നുള്ളതാണ് മോദിയുടെ ഗ്യാരണ്ടി എന്നു കൂടിയാണ്. സുഹൃത്തുക്കളെ വന്നതിനും ബിജെപിക്ക് അനുഗ്രഹങ്ങൾ നൽകിയതിനും എല്ലാവർക്കും നന്ദി ഹൃദയത്തിൽ നിന്നും നന്ദി എന്ന് പറഞ്ഞുകൊണ്ട്
പ്രധാനമന്ത്രി വാക്കുകൾ അവസാനിപ്പിച്ചു
റിപ്പോർട്ടർ കൃഷ്ണപ്രസാദ്