anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ടാറ്റാ ഐ പി ൽ RCBയുടെ ചാമ്പ്യൻ തുടക്കം! SRH നെ 6 വിക്കറ്റിന് തകർത്തു 🏏

WhatsApp Image 2026 03 25 at 7.20.55 PM

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) ചാമ്പ്യൻ തുടക്കം! സൺറൈസേഴ്സ് ഹൈദരാബാദിനെ (SRH) 6 വിക്കറ്റിന് തകർത്തു. ബംഗ്ലൂരിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത SRH 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയെങ്കിലും 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ RCB ലക്ഷ്യം മറികടന്നു 

വിരാട് കോഹ്ലിയുടെ 38 പന്തിലെ 69 റൺസ്, ദേവ്ദത്ത് പടിക്കലിന്റെ 26 പന്തിലെ 61 റൺസ്, രാജത് പാട്ടീഡറിന്റെ 12 പന്തിലെ 31 റൺസ് എന്നിവ RCBയുടെ ജയത്തിന് വഴിയൊരുക്കി. ജേക്കബ് ഡഫിയാണ് SRHയ്ക്കായി 3 വിക്കറ്റ് വീഴ്ത്തിയത്

ഇന്ന് മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മുംബൈയിലെ വാഘട സ്റ്റേഡിയത്തിൽ 7:30 PM ന് നടക്കും

റിപ്പോർട്ട് കൃഷ്ണപ്രസാദ്

Spread the News

Leave a Comment

*മലപ്പുറത്ത് ആവേശമായി ‘സ്വീപ്’ മാരത്തോണ്‍* മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം മാരത്തോണ്‍ സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ മാരത്തോണില്‍ നിരവധി പേര്‍ പങ്കെടുത്തു. മലപ്പുറം കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ മേല്‍മുറിയില്‍ സമാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസഥര്‍ മാരത്തോണില്‍ പങ്കെടുത്തു.