anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

*സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ്വാഹന പര്യടനത്തിന് തുടക്കമായി* 

ചിറ്റൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സുമേഷ് അച്യുതന്റെ വാഹന പര്യടനം രാവിലെ ഏഴരയോടെ പെരുവെമ്പ് പഞ്ചായത്തിലെ മന്നത്തു കാവിൽ നിന്നാരംഭിച്ചു. തുടർന്ന് പനംകുറ്റി, വളം ഡിപ്പോ, പരുത്തിക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ്, വാർഡ് മെമ്പർ ഭാഗ്യവതി തുടങ്ങിയവർ പങ്കെടുത്തു. 

തത്തമംഗലം വെള്ളപ്പന, ആറ്റാംച്ചേരി, പരുത്തിക്കാവ്, ആറാംപാടം, ടാക്സി സ്റ്റാൻഡ് എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് പര്യടനം നടത്തി. ചിറ്റൂർ – തത്തമംഗലം നഗരസഭ മുൻ

ചെയർമാൻ കെ. മധു, മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ജയന്തി, കെ.എ.ഷീബ, ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.സി. പ്രീത്, ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ഇൻ ചാർജ്ജ് പങ്കജാക്ഷൻ,

വാർഡ് കൗൺസിലർ രാഹുൽ കൃഷ്ണ, ശ്രീജിത്ത് തത്തമംഗലം തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് പട്ടഞ്ചേരി മണ്ഡലത്തിലെ ആൽത്തറയിൽ നിന്നും തുടങ്ങി പെരുമാട്ടി മണ്ഡലത്തിലെ പാട്ടിക്കുളത്ത് സമാപിച്ചു . നാളെ (28-3-2026 ) നല്ലേപ്പിള്ളി, വടകരപ്പതി, പൊൽപ്പുള്ളി, ചിറ്റൂർ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് വാഹന പര്യടനം തുടരും.

Spread the News

Leave a Comment