പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദി 29ന് പാലക്കാട് കോട്ടമൈതാനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. തൃശ്ശൂരിലും പാലക്കാടും സ്ഥാനാർത്ഥികളെ അഭിസംബോധന ചെയ്യുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മോദി പാലക്കാട്ടെത്തുക. പാലക്കാട് നടക്കുന്ന മഹാറാലിയിലും നരേന്ദ്രമോദി പങ്കെടുക്കും. ഈ പരിപാടിയിൽ ആഭ്യന്തര മന്ത്രി അമിത്ഷാ, അഖിലേന്ത്യാ പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, എസ്.ജയശങ്കര്‍ തിരുവനന്തപുരം എന്നിവരും പങ്കെടുക്കും