ദി ബ്ലാക്ക് ബൈബിൾ എന്ന് നാമകരണം ചെയ്തു വൻ പ്രചരണം നേടിയെങ്കിലും അവസാന ഘട്ടം ടൈറ്റിൽ മാറ്റാൻ സെൻസർ ബോർഡ് നിർബന്ധിച്ചു വിവാദമായ തമിഴ് ചലച്ചിത്രമാണ് സാത്താൻ ദി ഡാർക്ക് .
തമിഴിൽ മാർച് ഇരുപത്തിയേഴിന് റിലീസിന് ഒപ്പം മലയാളത്തിനും അഭിമാനിക്കാൻ പാൻ ഇന്ത്യൻ ആക്ടർ എം എ സേവ്യർ ആദ്യ സീനിൽ ഉണ്ട്. ബ്രിട്ടീഷ് പുരോഹിതന്റെ വേഷവും മറ്റൊരു നൃത്ത രംഗത്തിൽ തനത് പ്രാക്തന ശൈലിയിൽ ആടിത്തകർക്കുന്ന ചടുല ചുവടുകളുമായി മറ്റൊരു കഥാപാത്രവും എം എ സേവ്യർ മനോഹരമാക്കി. മലയാളത്തിലേക്ക് ചിത്രം ഉടൻ എത്തും. സംവിധാനം മണി രാമലിംഗം, നിർമ്മാതാവ് വി എഡ്വേർഡ് ഇ എസ് പി പിക്ചർസ്, ഛായാഗ്രാഹകൻ ബാല ജി രാമസാമി, സംഗീതം അശ്വിൻ കൃഷ്ണ, എഡിറ്റ് കോവൈ അഭിഷേക് ഡി.ഫ്.ടി, സൗണ്ട്സ് രാജേഷ് സിവൻ, സംഘട്ടനം ഡെയ്ഞ്ചർ മണി , വസ്ത്രാലങ്കാരം തമിഴിനിയ, മേക്കപ്പ് ജെ ഐശ്വര്യ, വി.ഫ്.എക്സ് റിയൽ വർക്സ് സ്റ്റുഡിയോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സമ്പത്ത് കൃഷ്ണ, പബ്ലിസിറ്റി മോണിക്, വിതരണം പോപ്പിൻസ്.
ബ്രിട്ടീഷ് പ്രീസ്റ് കഥാപാത്രം സാക്ഷാൽ ബ്രിട്ടീഷ് വംശജനായ ഹോളിവുഡ് അഭിനേതാവിനെ കൊണ്ട് അഭിനയിപ്പിക്കാൻ ആയിരുന്നു ആദ്യ തീരുമാനം. ഹോളിവുഡ് നടന്മാരുടേതിന് തുല്യമോ അതിലും മികച്ചതോ കിടപിടിക്കുന്നതോ ആയ ഇന്ത്യൻ അഭിനേതാവിനെ അവസാന ഘട്ടം കണ്ടെത്തുകയായിരുന്നു . ഇന്ത്യൻ ഭാഷാ നടന്മാരിൽ മൂവായിരത്തിൽപരം അഭിനേതാക്കളിൽ നിന്നും പാൻ ഇന്ത്യൻ ആക്ടർ എം എ സേവ്യർ തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു . ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ നടന്മാരിൽ നിന്നും ഈ താരത്തിലേക്കുള്ള തെരെഞ്ഞെടുപ്പിനു കാരണമായത് താരത്തിന്റെ ഹോളിവുഡ് അഭിനയ പഠനവും നടനവും സ്വാഭാവിക കഥാപാത്ര ശരീര ഭാഷയും ഗാംഭീര്യമുള്ള ആസ്വാദ്യകരമായ സംഭാഷണ ശൈലിയും അർപ്പണ മനോഭാവവുമാണ്. ഈ അഭിനയ പാടവം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വീകാര്യമായി.
ബ്രിട്ടീഷ് ഇന്ത്യൻ കാലഘട്ടത്തിൽ നിന്നും വർത്തമാന കാലഘട്ടത്തിലേക്ക് വികസിക്കുന്ന കഥാതന്തു . തമിഴ് സിനിമയുടെ സർഗാത്മക സാധ്യതകളുമായി ഒരുക്കിയ ഹൊറർ ചിത്രമാണിത്.ഇന്ത്യൻ ചലച്ചിത്ര രംഗത്ത് നിന്നും സാക്ഷാൽ ഹോളിവുഡ് ചിത്രങ്ങളിലേക്കു നാല് വിദേശ സംവിധായകർ കാസ്റ് ചെയ്ത മലയാളി നടൻ എം. എ സേവ്യർ.
വിവിധ ഭാഷ ചല ചിത്രങ്ങളിൽ തിളങ്ങുന്ന പാൻ ഇന്ത്യൻ താരം എം. എ സേവ്യർ തമിഴിൽ മികച്ച മുന്നേറ്റത്തിലാണ്.
മാർച്ച് ഇരുപത്തിയേഴിന് റിലീസ് ചെയ്യുന്ന സാറ്റൻ ദി ഡാർക്ക് എന്ന തമിഴ് ഹൊറർ ചലചിത്രത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്ന ആദ്യ സീനിൽ ബ്രിട്ടീഷ് പ്രീസ്റ് വേഷം.
എം. എ സേവ്യർ മികച്ചതും ഹോളിവുഡ് അഭിനേതാക്കളോട് കിടപിടിക്കുന്ന മികവോടെയാണ് ആ കഥാ പാത്രത്തിനു തനിമ നൽകുന്നത്.
തമിഴിൽ നിരഞ്ജൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ഭാരതതാണ് മറ്റൊരു ചിത്രം. ചെന്നൈ നഗരത്തിൽ നായകൻ ഭാരത്, നായിക സംയുക്ത വിശ്വാനാഥൻ എന്നിവർക്കൊപ്പം ഹാസ്യം കലർന്ന ഭാവഭിനയ രംഗങ്ങൾ ചിത്രത്തിൽ നിർണ്ണായകമാണ്. സംയുക്ത ദുൽകർനൊപ്പം മലയാളത്തിൽ അഭിനയിക്കുന്നു. മിസ്റ്റർ ഭാരത്തിന്റെ നിർമാണ പങ്കാളിയായി ലോകേഷ് കനകരാജ് ഉണ്ട്.
മലയാളത്തിൽ ഹിറ്റ് മേക്കർ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഡി.എൻ.എ യിൽ സേവ്യർ എഴിൽപരം സീനിൽ ഉണ്ട്. പോലീസ് ഓഫീസർ വേഷം. പാൻ ഇന്ത്യൻ നായിക ലക്ഷ്മി റായ്, അസ്‌കർ സൗദൻ നായകൻ.
മലയാളം പടം ദിനേശ് ഗോപാൽ സംവിധാനം ചെയ്ത കാക്ക പൊന്നിൽ ചിഫ് എൻജിനീർ വേഷം തിയേറ്ററുകളിൽ നിറഞ്ഞ കരഘോഷം സൃഷ്ട്ടിച്ച അഭിനയ മുഹൂർത്തങ്ങളായി .
രാധേ ശ്യാം ചിത്രം മധുര കണക്കിൽ ഭൂ സർവേയർ, ഹരീഷ് പേരടി, ഹരീഷ് കണാരൻ എന്നിവർക്കൊപ്പം.
അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം സുനിൽ ദിവാകരൻ സംവിധാനവും നിർമ്മാണവും ചെയ്യുന്ന നാഗൻ. നാട്ടിൻ പുറത്തു തമാസമാക്കിയ പ്രവാസി, മദ്യവും ഹസ്യവും ചാടുല നൃത്തവും ചെയ്യുന്ന കഥാപാത്രം.
എം. എ ആദ്യമായി അഭിനയിച്ച ചിത്രം വിശ്വാ പ്രസിദ്ധ നടൻ ഓംപുരിക്ക് ഒപ്പം പുരാവൃത്തം. സംവിധാനം ലെനിൻ രാജേന്ദ്രൻ. ഛായഗ്രഹകൻ രാമചന്ദ്രബാബു, ഗാനങ്ങൾ കാവലം.ദേശിയ പുരസ്‌കാരങ്ങൾ കൊണ്ട് കളം നിറഞ്ഞാടിയ പ്രമുഖർക്കൊപ്പം ആദ്യ പാഠങ്ങൾ.
പിന്നീട് മാധ്യമപ്രവർത്തകനായി വിവിധ മാധ്യമങ്ങളിൽ.
തമിഴിൽ സെകർ ജ്യോതി യുടെ ഹോസ്പിറ്റലിൽ
കർക്കശക്കാരനും ദയാലുവും ആയ പ്രിൻസിപ്പൽ. ഇതിൽ നായക വേഷം സ്നേഹ പൂർവ്വം നിരസിച്ചുകൊണ്ട് വിവിധ ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളിൽ വൈവിധ്യങ്ങൾ സഫലമാക്കി.
തമിഴിൽ ശബരി സർക്കാർ സംവിധാനം ചെയ്യുന്ന റോസ്റ്റർ വാർ ചിത്രത്തിൽ
അസാധാരണ ഊർ തലൈവർ വേഷം വളരെ വ്യത്യസ്തവും തമിഴ് ചലച്ചിത്രത്തിനു മികച്ച സംഭവനായുമാണ്.
അബു ഹ്യൂറിയാൻ സുഫിയാൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ഉത്തരേന്ത്യയൻ തീക്ഷണ ശാലി, കെ കാർത്തിക് പടത്തിൽ മുഖ്യ കഥാപാത്രം, എ ലോൻസ് ചിത്രത്തിൽ അന്റാഗോണിസ്റ്,
സിവ സെംമൊഴി വേലൻ ഒരുക്കുന്ന പുതിയ പടത്തിൽ ഹാസ്യത്തിൽ നിന്നും പരിചയ സമ്പന്ന പോലീസ് ആയി വേഷ പകർച്ച.
ജി സായി രാം പടത്തിൽ റിസോർട് ഉടമയായ പ്രതിനായകൻ പ്രധാന വേഷം.
മലയാളത്തിൽ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത മേരായ് പ്യാരെ ദേശ് വാസിഓം പട്ടാളക്കാരനായ പഠിതവായി.
ഹാരിസ് റഹ്മാന്റെ തീരാത്ത സപ്ലൈകളിൽ തറവാടി,
ഒ ടി ടി, യൂട്യൂബ് ചിത്രങ്ങൾ ഷോർട്ഫില്മകൾ നിരവധി.
ഖലിഫ് ഉമ്മർ ചിത്രം സംഗതി ഹുദ ഹവായിൽ പ്രധാന വേഷം.ഈ ചിത്രത്തിന് നാല് ലക്ഷത്തോളം കാഴ്ചകാർ.
ടി സജി കുമാർ ഹൃസ്വചിത്രം ഒരു തിരി വെട്ടം, ഇതിൽ നായകനും പ്രതി നായകനും സേവ്യർ തന്നെയാണ്.
ടുടു ദേവസിയുടെ കൊള്ളിയാൻ, നേർച്ച കോഴികോഴി എന്നിവയിൽ രാഷ്ട്രീയ നേതാവ്. ഖലിഫ് ഉമർ ഡ്രീം ഗോൾ, തീ പന്തം, ഡോക്യുമെന്ററി ശ്രീധരൻ ദി ലെജൻഡ് തിരക്കഥയും ശബ്ദവും, വിവിധ ഭാഷാ
പരസ്യ ചിത്രങ്ങൾ. ലുലു സാരീസ്, തമിഴ് ഡോക്ടർ ഹെയർ, മലയാളത്തിൽ ഐ മാക്സ് ഗോൾഡ് റൈസ്.
തമിഴ്, തെലുഗ്, കന്നഡ, ഒറിയ, ഹിന്ദി ഭാഷ ചിത്രങ്ങൾ റിലീസിനുണ്ട്.
തമിഴിൽ പ്രമുഖ സംവുധായകരും നിർമ്മാണ കമ്പനികളും നൽകിയ വാഗ്ദാനങ്ങൾ ഈ താരത്തെ വൻ മുന്നേറ്റത്തിൽ എത്തിക്കും.
ആർമേനിയൻ ചിത്രത്തിലും എരവനിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട ഏക നടൻ.
സാക്ഷാൽ ഹോളിവുഡ് നിമ്മാതാവും അഭിനേത്രിയുമായ നിക്കോളി വെഗാസ്, നിർമ്മാണ സംവിധാന ദമ്പതികൾ കാന്ഡിഡല, പെറ്റ്, ഹോളിവുഡിലുള്ള അർമേനിയൻ സംവിധായകൻ ആർടർ റ്റു മാസ്യൻ എന്നിവരുടെ ചലച്ചിത്ര പദ്ധതികളിലേക്ക് ക്ഷണപത്രം ലഭിച്ച ഇന്ത്യൻ താര മാണ് എം എ സേവ്യർ. ആഗോള ചലച്ചിത്ര പ്രവർത്തകരിൽ ചിലരുടെ അകമഴിഞ്ഞ പിന്തുണ ഈ പാൻ ഇന്ത്യൻ ആക്ടർക്കു ലഭിക്കുന്നുണ്ട്. ഹോളിവുഡ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി സാൻ ഫിഷർ, ചലച്ചിത്ര കാരൻ ജോൺ മാക് ഡോണൽ, തിരക്കഥാകൃത്തും ഡോക്യൂമെന്ററി സംവിധായികയുമായ ഷാ ഇവൻസ, ചലച്ചിത്രകാരൻ ഗുസ്താവോ പെറാസ്, തിരക്കഥാകൃത്ത് കാതലിന്, താരം വയലറ്റ് വിക്ടറി, അമേരിക്കൻ നാടക കാരൻ ഓസെലിട്ടോ, താരം ന്യുട്ടൺ സ്റ്റായി, ഗുസ്മാൻ റോസെന്റ, ബെർണാഡിട്ട ഹെർബർ, കാതലിന് മാർട്ടിൻ, ആർ പാർമർ, ആൻ വാൻ ഹനി, റഷ്യൻ സംഗീത രംഗത്തു നിന്നും മുസിന ടട്യാന, സസ്സീന മറീന, ഗലിന കോവ്, ജർമൻ ആഫ്രിക്കൻ കിംബെർലി, ബ്രിടീഷ് ഡാൻ, ബ്രിടീഷ് സ്ളാവിക്ക്, ഹെലി ജെറോ, അർജന്റീനിയൻ മോഡൽ മിസ്ട്രൽ, കനേഡിയൻ ചലച്ചിത്രകാരൻ മൈക്കിൾ മാസുൽകെവിച്ചു, ആഷാ, ചെറി, പോളിഷ് ചലച്ചിത്ര മാധ്യമ പ്രവർത്തക നോബൽ ജേതാവ് കുടംബത്തിലെ സിംബറാസ്‌കി, ജോർജിയൻ ഹെറോൺ, കറ്റ, ട്രീസലാവിക്ക്
ഗ്രീസ് ഏതൻസ് ലിയനാർഡോ തിമോ, ഐസ്ലാൻഡിക്ക് ഒപേറാ ആർട്ടിസ്റ്റ് എച്ചലിൻ, അൾജീരിയൻ ഫ്രഞ്ച് നൃത്തസംവിധായക മാനർ ജെ അഹിത തുടങ്ങി നിരവധി അന്തരാഷ്ട്ര ചലച്ചിത്ര സാഹിത്യ തനത് കലാ പ്രവർത്തകർ ഇന്ത്യൻ ആക്ടർ എം എ സേവ്യറുടെ ചിത്രങ്ങൾക്ക് പിന്തുണയും വിപണിയും പ്രോത്സാഹനവും ഒരുക്കുന്നത് ഇന്ത്യൻ സിനിമക്കും ശ്രെയസ്സാണ്.