കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ തണുപ്പും വായുമലിനീകരണവുമാണ് സോണിയയുടെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിട്ടുമാറാത്ത ചുമയുടെയും ആസ്മയുടെയും പ്രശ്നമുള്ള സോണിയ ഗാന്ധിയുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്നും അറിയുന്ന