ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ട്രെയിനിങ് അക്കാഡമിയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി പാലക്കാട് ജില്ലയിലുള്ള സ്കൂളുകളിൽ കോ-കരികുലർ ആക്ടിവിറ്റിയിൽ ആർച്ചറി പരിശീലനം തുടങ്ങുവാൻ താല്പര്യമുള്ള സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒളിമ്പിക്സ്, സ്കൂൾ ഗെയിംസ് കായിക ഇനമായ ആർച്ചറി സ്കൂളുകളിൽ തുടങ്ങുന്നതിന് അമ്പതിനായിരം രൂപയോളം വില വരുന്ന ബോ, ആരോ, ടാർഗറ്റ്, സ്റ്റാൻഡ് തുടങ്ങി മറ്റു ഉപകരണങ്ങളും പരിശീലനത്തിനായി സ്കൂളുകൾക്ക് സൗജന്യമായി നൽകുന്നതാണ്. ആർച്ചറിയിൽ സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ വാർത്തെടുത്തിട്ടുള്ളതും നിരവധി കായിക ഇനങ്ങളിൽ ദേശീയ അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള കിഷോർ എ. എം-ന്റെ നേതൃത്വത്തിൽ ആയിരിക്കും പരിശീലനം. ആർച്ചറി പരിശീലനം തുടങ്ങുന്നതിന് കുറഞ്ഞത് 100 മീറ്റർ സ്ഥലമുള്ള സ്കൂളുകൾ മെയ് 24 വെള്ളിയാഴ്ച അഞ്ച്മണിക്ക് മുമ്പ് അപേക്ഷകൾ ഇമെയിൽ സമർപ്പിക്കേണ്ടതാണ്.അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.
കിഷോർ എ എം
സംസ്ഥാന പ്രസിഡൻറ് ഫോൺ 9 8 0 9 9 2 1 0 6 5
No Comment.