പെരിന്തൽമണ്ണ :പാറൽ വീട്ടിക്കാട് എ എം എൽ പി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി കേശദാനം നടത്തി മാതൃകയായി.
താഴെക്കോട് പി ടി എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ പാറൽ സ്വദേശി ചുണ്ടമ്പറ്റ അൻവറിന്റെയും ഷിഫാനയുടെയും മൂന്നു മക്കളിലെ രണ്ടാമത്തെ മകളായ അംന ഫാത്തിമയാണ് കേശദാനം നടത്തി മാതൃകയായത്.
സോഷ്യൽ മീഡിയയിലെ കേശ ദാന വീഡിയോസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അംന ഫാത്തിമ ഈ ഉദ്യമത്തിന് തയ്യാറായത്. കേശ ദാനം മഹാദാനം പദ്ധതിയുടെ ഭാഗമായി
മുറിച്ചെടുത്ത കേശം തൃശ്ശൂരിലെ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ‘അമല ക്ഷേമ‘ ഹയർ ബാങ്കിലേക്ക് നൽകുന്നതിനായി പെരിന്തൽമണ്ണ ബ്ലഡ് ഡോണേഴ്‌സ് കേരള ഭാരവാഹികളായ ജയൻ പെരിന്തൽമണ്ണ, കൃഷ്ണദാസ്, വാസുദേവൻ
എന്നിവരെ ഏൽപ്പിച്ചു
No Comment.