ചെർപ്പുളശ്ശേരി നഗരസഭയിലെ 27, 28, 29 വാർഡുകൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മഞ്ചക്കൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് 2 വിജയികളെ അനുമോദിച്ചു.പി.ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിഡണ്ട് പി.പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ഡോ: കെ.പി.ശാന്തകുമാർ മുഖ്യാതിഥിയായിരുന്നു. മണ്ഡലം കോൺ പ്രസിഡണ്ട് പി.അക്ബർ അലി, ശശികുമാർ ഗീതാഞ്ജലി, കെ.വി.ഇസ്മയിൽ, പി.സുഭാഷ് കുമാർ, കെ.വി.ശ്രീകുമാർ ,ശരത് എസ്.കുമാർ, പി.സെയ്തലവി, പി.ബാബു, കെ.ഹരിദാസ്, കെ.ടി.രഞ്ജിത്, കെ.ഷനീദ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഡോ.കെ.പി.ശാന്തകുമാർ ഉപഹാരങ്ങൾ നൽകി.
No Comment.