ചിറ്റൂർ. അച്ഛന്റെ അനുഗ്രഹം വാങ്ങി, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ചിറ്റൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സുമേഷ് അച്യുതന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വരണാധികാരി കൂടിയായ ചിറ്റൂര്‍ തഹസില്‍ദാര്‍ (എല്‍ എ. സി) പി.രാമചന്ദ്രന്‍ മുന്‍പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. പത്രികാ സമര്‍പ്പണത്തിന് മുന്‍പായി അച്ഛനും മുന്‍ എം.എല്‍.എയുമായ കെ. അച്യുതന്റെ അനുഗ്രഹം തേടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സുമേഷ് വീട്ടിലെത്തിയിരുന്നു.
ചിറ്റൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് ഉറപ്പായും വിജയിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 3 തദ്ദേശ സ്ഥാപനങ്ങൾ എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് തിരിച്ചു പിടിച്ചത് മുന്നേറ്റത്തിന്റെ തെളിവാണെന്നും പത്രികാ സമർപ്പണത്തിനു ശേഷം സുമേഷ് അച്യുതൻ മാധ്യമങ്ങളോട് പറഞ്ഞു. 
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.എസ്. തണികാചലം, പി.രാജമാണിക്യം, ആര്‍.സദാനന്ദന്‍, കെ.സി.പ്രീത്, യു.ഡി.എഫ് കണ്‍വീനര്‍ പി.രതീഷ്, നിയോജക മണ്ഡലം ഇന്‍ ചാര്‍ജ്ജ് ആര്‍. പങ്കജാക്ഷന്‍, ചിറ്റൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് കെ. ഗോപാലസ്വാമി, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, വടകരപ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ദിനേശ് , ഐ.യു.എം.എല്‍ ചിറ്റൂര്‍ മണ്ഡലം പ്രസിഡന്റ് ഉബൈദ് റഹ്മാന്‍, കൊഴിഞ്ഞാമ്പാറ മാര്‍ക്‌സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ സെക്രട്ടറി ശാന്തകുമാരന്‍,
എന്നിവര്‍ സന്നിഹിതരായിരുന്നു.