മലമ്പുഴ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ പ്രഭാകരൻ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രാജി വർഗീസ് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും എൽഡിഎഫ് നേതാക്കളുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പിച്ചത്.പാലക്കാട് ന്യൂസ് പേപ്പർ ഏജൻ്റ് അസോസിയേഷൻ(സിഐടിയു) കെട്ടിവെക്കാനുള്ള തുക കൈമാറി.
എൽഡിഎഫ് മണ്ഡലം സെക്രട്ടറി നിതിൻ കണിച്ചേരി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് സുഭാഷ് ചന്ദ്രബോസ്, ടി കെ അച്ചുതൻ, മുതിർന്ന നേതാവ് ടി എൻ കണ്ടമുത്തൻ, മണ്ഡലം ചെയർമാൻ വി ആർ രാജേഷ് എന്നിവർ പങ്കെടുത്തു.