anugrahavision.com

ഇറാൻ പ്രസിഡണ്ടും വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ്* അപകടത്തില്‍പ്പെട്ടത്. റെയ്സിയുടെ മൃതദേഹം കണ്ടെത്തി, ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത മഴയും മൂടല്‍മഞ്ഞും കാരണം ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനവും ഏറെ വെല്ലുവിളിയായിരുന്നു. അതേസമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരും രക്ഷപെട്ടതായി സൂചനകളില്ലെന്നും റെ‍ഡ് ക്രസന്റ് അറിയിച്ചു

Spread the News
0 Comments

No Comment.