anugrahavision.com

ചെറുപ്പുളശ്ശേരി പന്നിയംകുർശ്ശി വീട്ടിക്കാട് തൂത റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

രണ്ട് വർഷത്തോള മായി തകർന്നു കിടക്കുന്ന ചെറുപ്പുളശ്ശേരി പന്നിയംകുർശ്ശി വീട്ടിക്കാട് തൂത റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി യോഗം ചേർന്നു.

യോഗത്തിൽ കെ കെ ഗണേശൻ അധ്യക്‌ഷൻ ആയി,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സ്വയംപ്രഭ, മുൻനഗരസഭ കൗൺസിലർ പി സുബീഷ്, ടി ഉസ്മാൻ, സൽമാൻ കൂടാമംഗലം,എൻ ജിഷ്ണു, എം ജയൻ, ടി അബ്‌ദുൾ അസീസ്, കെ സൈനുദ്ധീൻ, അനൂപ്,മാനുപ്പ ഹാജി, ഉമ്മർ തൊപ്പയിൽ, എൻ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ജനീകീയ കമ്മറ്റി ചെയർമാൻ ആയി ടി ഉസ്മാനെയും, ജനറൽ കൺവീനർ ആയി കെ കെ ഗണേശനെയും തിരഞ്ഞെടുത്തു.

Spread the News
0 Comments

No Comment.