ഇടുക്കി മൂന്നാറിലെ ദേവികുളം മണ്ഡലത്തിൽ നിന്നും മുൻ സിപിഎം എംഎൽഎയായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നതോടെ ദേവികുളം മണ്ഡലം ശ്രദ്ധാകേന്ദ്രമായി. തോട്ടം മേഖലയിൽ സിപിഎമ്മിന് ശക്തനായ നേതാവായിരുന്ന എസ് രാജേന്ദ്രൻ മൂന്ന് തവണ എംഎൽഎയായിരുന്നു
എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നത് ദേവികുളം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തൽ. എസ് രാജേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയായാൽ സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് മറിയാനുള്ള സാധ്യതയുണ്ട്
എസ് രാജേന്ദ്രൻ മത്സര രംഗത്തേക്ക് ഇറങ്ങില്ലെന്ന് പറയുന്നുണ്ടെങ്കിലും, ബിജെപി അദ്ദേഹത്തെ കളത്തിൽ സ്ഥാനാർത്ഥിയാക്കി ഇറക്കി കഴിഞ്ഞു.