ചിറ്റൂർ: ചിറ്റൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി. പെരുമാട്ടി, പട്ടഞ്ചേരി, വടകരപ്പതി എന്നീ പഞ്ചായത്തുകളിലെ വോട്ടർമാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നേരിൽ കണ്ടായിരുന്നു വോട്ട് അഭ്യർത്ഥന. പെരുമാട്ടി ഖാദി ബോർഡ് ഹാൾസ് സീലിംഗ് ആൻഡ് ബോയിലിംഗ് ഷെഡ് നിർമ്മാണ യൂണിറ്റിലെ തൊഴിലാളികളെ സന്ദർശിച്ച അദ്ദേഹം അവരുടെ പരാതികൾ കേൾക്കുകയും വികസന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
പര്യടനത്തിന്റെ ഭാഗമായി വടകരപ്പതി പഞ്ചായത്തിലെ സത്രം 43-ാം ബൂത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും സ്ഥാനാർത്ഥി നിർവഹിച്ചു. തുടർന്ന് നടന്ന മഹിളാ ജനത പഞ്ചായത്ത് തല കൺവെൻഷനിലും അദ്ദേഹം പങ്കെടുത്തു. സി.പി.എം ലോക്കൽ സെക്രട്ടറി ഡി.എൽ. രൂപൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുരാജ്, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. മഹേഷ്, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം. സുമേഷ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
ഐ.എസ്.ജെ.ഡി പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ആർ. ശശികുമാർ, വാർഡ് പ്രസിഡന്റ് എ. ഹരിദാസ്, ബൂത്ത് കൺവീനർ വി. കുമാരൻ, വാർഡ് പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി വി. വിനോദ്, കിസ്സൻ ജനത വാർഡ് പ്രസിഡന്റ് പി.വി. കണ്ണൻ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെ നല്ലേപ്പുള്ളി പത്തുമണി മുതൽ മണ്ഡലം കൺവെൻഷൻ പാലാഴി
ഓഡിറ്റോറിയത്തിൽ നടക്കും രണ്ടു മണി മുതൽ നാലുമണി വരെ പേവെമ്പ് 5 മണി മുതൽ 7 മണി വരെ പൊൽപ്പുള്ളി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തും