anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മന്ത്രി എന്‍ ഷംസുദ്ദീന്റെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തത്: ഷഹീര്‍ ചാലിപ്പുറം

പാലക്കാട്: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച കാലഘട്ടം മുതല്‍ തന്നെ അതിനെതിരേ എസ്ഡിപിഐ ശക്തമായ സമരരംഗത്തുണ്ടായിരുന്നു. പദ്ധതി പൊതുവിദ്യാഭ്യാസ മേഖലയെയും മതേതര വിദ്യാഭ്യാസ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും ബോധവത്കരണ പരിപാടികളും എസ്ഡിപിഐ സംഘടിപ്പിച്ചിരുന്നു. അതിനാല്‍, ഈ വിഷയത്തില്‍ എസ്ഡിപിഐയുടെ നിലപാട് പുതിയതാണെന്നോ ഇപ്പോഴാണ് പ്രതിഷേധം ആരംഭിച്ചതെന്നോ ഉള്ള പ്രചാരണം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പൊതുവിദ്യാഭ്യാസത്തിന്റെയും മതേതര മൂല്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ തുടര്‍ച്ചയായി സമരങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ അന്നും ഇന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതിനുപകരം, ജനങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കുകയാണ് വേണ്ടത്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതുവരെ എസ്ഡിപിഐയുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളും സമരങ്ങളും തുടരുമെന്നും ഷഹീര്‍ ചാലിപ്പുറം വ്യക്തമാക്കി.

 

 

Spread the News

Leave a Comment