anugrahavision.com

Onboard 1625379060760 Anu

ചെർപ്പുളശ്ശേരി കച്ചേരി കുന്നത്ത് കുടിവെള്ളമില്ല. ജനങ്ങൾ ദുരിതത്തിൽ

ചെർപ്പുളശ്ശേരി. കച്ചേരി കുന്ന് ഭാഗങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെട്ടിട്ട് നാളുകളായി. നാലുവരിപ്പാതയുടെ നിർമ്മാണത്തിലുള്ള പ്രശ്നങ്ങളാണ് കുടിവെള്ളം വിതരണം തടസ്സപ്പെട്ടത് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ പ്രദേശത്ത് ചിലരുടെ കടുകാര്യസ്ഥത കൊണ്ട് ജലവിതരണം തടസ്സപ്പെട്ടതാണെന്നും ചെർപ്പുളശ്ശേരി ടൗൺ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്നില്ല എന്നും കച്ചേരി കുന്ന് പ്രദേശവാസികൾ പറയുന്നു. മാത്രമല്ല നാലുവരിപ്പാതയുടെ നിർമ്മാണം കൊണ്ട് ഗതിമുട്ടിയതായും ഇവർ ആക്ഷേപം ഉന്നയിക്കുന്നു. രണ്ടുകൊല്ലം കൊണ്ട് തീരുമെന്ന് പറഞ്ഞ നാലുവരിപ്പാതയുടെ നിർമ്മാണം കച്ചേരി കുന്ന് ഭാഗങ്ങളിൽ ഇപ്പോഴും പൊടി തിന്നേണ്ട അവസ്ഥയാണ്. മാത്രമല്ല ഒരുഭാഗം മാത്രം ടാർ ചെയ്ത് ആ ഭാഗത്തിലൂടെ വാഹനങ്ങൾ പോകുന്നത് അപകടത്തിന് കാരണമാകുന്നു.. മഴപെയ്താൽ വെള്ളക്കെട്ട് നിറഞ്ഞ് ജനങ്ങൾ ദുരിതത്തിൽ ആവുന്നു. ചെർപ്പുളശ്ശേരി നഗര പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ അടക്കം പൂട്ടി പോകേണ്ട ഗതികേടിൽ ആണെന്നും വ്യാപാരികളും പറയുന്നു. ചുരുക്കത്തിൽ അശാസ്ത്രീയമായ പ്രവർത്തനങ്ങൾ മൂലം നരകയാതന അനുഭവിക്കുകയാണ്പ്രദേശത്തെ ജനങ്ങൾ.

Spread the News
0 Comments

No Comment.