anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചിറ്റൂരിൽ റോഡ് ഷോ നടത്തി സുമേഷ് അച്യുതൻ

ചിറ്റൂർ നഗരത്തിൽ റോഡ് ഷോ നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. നിയമസഭാ തെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മിനിറ്റുകൾകമായിരുന്നു, കച്ചേരി മേട് മുതൽ അണിക്കോട് വരെ പരിപാടി സംഘടിപ്പിച്ചത്. വൈകിട്ട് 5.30ന് നടന്ന പരിപാടിയിൽ പ്ലക്കാർഡുകൾ ഉയർത്തി നിരവധി പ്രവർത്തകർ അണിനിരന്നു. കരിമരുന്നു പ്രയോഗവും വാദ്യാഘോഷങ്ങളുടെ അകമ്പടിയും റോഡ് ഷോയ്ക്ക് കൂടുതൽ നിറം പകർന്നു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്. തണികാചലം, രാജമാണിക്യം, ആർ. സദാനന്ദൻ, യു.ഡി.എഫ് ചെയർമാൻ പി രതീഷ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.ഗോപാലസ്വാമി, ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, ചിറ്റൂർ – തത്തമംഗലം നഗരസഭാ വൈസ് ചെയർമാൻ കൃഷ്ണ ലീല, നഗരസഭാ മുൻ ചെയർമാൻ കെ.മധു, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷാനി മണികണ്ഠൻ, വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, കർഷക കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment