anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കണ്ണൂരിൽ കെ സുധാകരൻ അനുകൂലികൾ പന്തം കൊളുത്തി പ്രതിഷേധം നടത്തി.

കെപിസിസി ആഹ്വാനപ്രകാരം കണ്ണൂർ ഡിസിസി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികൾ പ്രതിഷേധിച്ചത്. സുധാകരനെ അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യം പ്രവർത്തകർ മുഴക്കി. പോസ്റ്ററിൽ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു

കെ സുധാകരൻ ഇപ്പോൾ ഡൽഹിയിലാണ് ഉള്ളത്. സുധാകരൻ്റെ കൂറ്റൻ ബോർഡ് സ്ഥാപിച്ച് പ്രവർത്തകർ പ്രതിഷേധം നടത്തി. സുധാകരൻ്റെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ പറയുന്നു 

കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന ആഗ്രഹം സുധാകരൻ പ്രകടിപ്പിച്ചിരുന്നു. എന്നാൽ എംപിമാർ ആരും മത്സരിക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ് കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വിശദീകരിച്ച് സുധാകരൻ വൈകാരിക ഫേയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു

Spread the News

Leave a Comment