തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല-പൂരാഘോഷത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ചെർപ്പുളശ്ശേരി പോലീസിനെ തൂത ഭഗവതി ക്ഷേത്ര പൂരാഘോഷ കമ്മിറ്റി ക്ഷേത്രാങ്കണത്തിൽ വെച്ച് ആദരിച്ചു. ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ. മുഹമ്മദ്ഹനീഫ, എസ്.ഐ. സുജിത്ത് എന്നിവരെ പൂരാഘോഷ കമ്മിറ്റി സെക്രട്ടറി സി.കൃഷ്ണദാസ് ഷാൾ അണിയിച്ചു ആദരിച്ചു. പൂരാഘോഷകമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സി കൃഷ്ണദാസ് കൈമാറി.ജോയിന്റ് സെക്രട്ടറിമാരായ സി അനന്തനാരായണൻ, വിജയരാജൻ കെടി, വൈസ് പ്രസിഡണ്ടുമാരായ പി സുബീഷ്, വി കൃഷ്ണദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ വി സന്തോഷ്, എൻ.കെ. ജനാർദ്ദനൻ, കെ സുരേഷ്, എം ബാബു, കെ അശോകൻ, വി കൃഷ്ണദാസ്. വികെ അനിൽകുമാർ, കെ കൃഷ്ണകുമാർ, പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
No Comment.