anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വാളയാറിൽ നിന്നും 8 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി

 വാളയാർ ചെക്ക്‌ പോസ്റ്റിലെ എക്സ്സൈസ് ഇൻസ്‌പെക്ടർ ജിത്തു കിരൺ . V. C യും പാർട്ടിയും ചേർന്ന് വാളയാർ എക്സ്സൈസ് ചെക്ക്‌ പോസ്റ്റിന് മുൻവശം വെച്ച് നടത്തിയ വാഹന പരോശോധനയിൽ കോയമ്പത്തൂർ ഭാഗത്ത്‌ നിന്ന് പാലാ ഭാഗത്തേക്ക്‌ വന്ന KL 15A 1778 KSRTCബസ്സിലെ യാത്രക്കാരനായിരുന്ന പശ്ചിമബംഗാൾ സംസ്ഥാനത്ത് മുർഷിദാബാദ് ജില്ലയിൽ ജലംങ്ങി താലൂക്കിൽ മുർദ്ധാപൂർ വില്ലേജിൽ പരംവിശ്വാസപരം പക്ഷത് ദേശത്ത് ജലംങ്ങി ബസാർ വീട്ടിൽ സത്താർ ബിശ്വസ് മകൻ റൂഭേൽ ബിശ്വസ്(29/26)പശ്ചിമബംഗാൾ സംസ്ഥാനത്ത് മുർഷിദാബാദ് ജില്ലയിൽ ജാലംഗി താലൂക്കിൽ മുർദപൂർ അർസി വില്ലേജിൽ ഗോഷ്പ്പാര സർവല്ലപ്പള്ളി ദേശത്ത്‌ സലിം റെജാ മകൻ തൗഹീദ് റെജാ (22/26)എന്നിവരുടെ കൈവശം 8. 1 kgഉണക്ക കഞ്ചാവ് കണ്ടെടുത്ത് നിലവിലുള്ള NDPS നിയമപ്രകാരം അറസ്റ്റ് ചെയ്തു കേസെടുത്തിട്ടുള്ളതാണ്.  പ്രതിയെയും തൊണ്ടിവകകളും കേസ് റെക്കർഡുകളും തുടർ നടപടികൾക്കായി പാലക്കാട് റേഞ്ച് ഓഫീസിന് കൈമാറി. പാർട്ടിയിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സന്തോഷ്‌ കുമാർ , ലക്ഷ്മണൻ സിവിൽ എക്സ്സൈസ് ഓഫീസറൻമാരായ ദീപക്,. എം മുഹമ്മദ്‌ ഫിറോസ് , രാജേഷ്. സജീവ്. Sഎന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment