anugrahavision.com

ഇന്ന് മുതൽ മെയ് 21 വരെ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത*

റായൽസീമക്കും വടക്കൻ തമിൾനാടിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിക്ക് കുറുകെ തെക്കൻ ഛത്തിസ്ഗഡ്ൽ നിന്ന് കോമോറിൻ മേഖലയിലേക്ക് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.

മറ്റൊരു ചക്രവാതചുഴി തെക്കൻ തമിൾനാടിനു മുകളിൽ സ്ഥിതിചെയ്യുന്നു.

മെയ്‌ 17 മുതൽ 21 വരെ ശക്തമായ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന്‌ മുകളിൽ ശക്തമാകാൻ സാധ്യത.
ഇതിന്റെ ഫലമായി

കേരളത്തിൽ അടുത്ത 7 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്‌20 ,21 തീയതികളിൽ അതി തീവ്രമായ മഴക്കും, മെയ്‌ 17 മുതൽ 21 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്കും, സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Spread the News

Leave a Comment