ചെർപ്പുളശ്ശേരി. 7000 ചതുരശ്ര അടിയിൽ ചെർപ്പുളശ്ശേരി ഹൈസ്കൂളിന്റെ മതിലിൽ വരച്ച ചിത്രം അവഗണനയുടെ നേർക്കാഴ്ചയാവുന്നു. ചിത്രത്തിന്റെ പെയിന്റിംഗ് പൂർണ്ണമായും പോയിക്കഴിഞ്ഞു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ സുരേഷ് കെ നായർ വരച്ച സമാധാനം എന്ന അർത്ഥം വരുന്ന മതിലാണ് നിറം മങ്ങി ഗരിമ നഷ്ടപ്പെട്ട് നിലകൊള്ളുന്നത്. സ്കൂളിലെ സ്പേസ് പദ്ധതി പ്രകാരം നാട്ടുകാരിൽ നിന്നും പിരിവെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. എന്നാൽ അതിന്റെ ഉദ്ഘാടനം വൈകി എന്ന് മാത്രമല്ല ലോകത്തിന് ആകെ മാതൃകയായ ചിത്ര മതിലിനെ പിന്നീട് അധികാരികൾ തിരിഞ്ഞു നോക്കിയില്ല എന്നതാണ് വാസ്തവം. പത്ര ദൃശ്യമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയും നിരവധി കലാകാരന്മാർ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ആയി ഇവിടെ എത്തി ചിത്രം ദർശിക്കുകയും ചെയ്തതാണ്. എന്നാൽ ഇതിന്റെ പ്രാധാന്യം ഇപ്പോഴും മനസ്സിലാക്കാതെ ചിത്ര മതിലിനെ അവഗണിച്ച നിലയാണ് കാണപ്പെടുന്നത്. പ്രസ്തുത മതിൽ ഉടൻ പെയിന്റ് ചെയ്തു മോഡി പിടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No Comment.