anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഐബിഎം എഐ ഗവേണ്‍ടെക് ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിച്ചു

കൊച്ചി: ഐബിഎം ലഖ്‌നൗവില്‍ എഐ ഗവേണ്‍ടെക് ഇന്നൊവേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ആധുനിക ഭരണ സംവിധാനങ്ങളില്‍ കൃത്രിമ ബുദ്ധിയുടെ (എഐ) പ്രയോഗം ശക്തിപ്പെടുത്തുന്നതിനായാണ് ഈ കേന്ദ്രം ആരംഭിച്ചത്.

ഉത്തര പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഐബിഎം ചെയര്‍മാനും സിഇഒയുമായ അരവിന്ദ് കൃഷ്ണ, ഐബിഎം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സന്ധീപ് പട്ടേല്‍, മനീന്ദ്ര അഗര്‍വാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ സേവനക്ഷമത, സുതാര്യത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വിശ്വസനീയമായ എഐ പരിഹാരങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വ്യാപകമായി നടപ്പാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഉത്തര പ്രദേശ് സര്‍ക്കാരുമായി ഐബിഎം രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഐടി & ഇലക്ട്രോണിക്‌സ് വകുപ്പ് കൂടിയുള്ള സഹകരണത്തിലൂടെ വിവിധ എഐ പദ്ധതികള്‍ വികസിപ്പിക്കും. സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റുമായി ചേര്‍ന്ന് 6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി എഐ ലിറ്ററസി പ്രോഗ്രാം നടപ്പാക്കും.
കൂടാതെ, കാണ്‍പൂര്‍ ഐഐടിയുമായി സഹകരിച്ച് വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള എഐ അടിസ്ഥാനപരമായ പദ്ധതികളും നടപ്പാക്കുന്നതായി ഐബിഎം അറിയിച്ചു.

Spread the News

Leave a Comment