2026-ലെ ചെട്ടിക്കുളങ്ങര ഭരണി (കുംഭഭരണി) ഇന്ന് ആഘോഷിക്കും. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണിത്. കുംഭമാസത്തിലെ ഭരണി നാളിലാണ് ഈ മഹോത്സവം കൊണ്ടാടുന്നത്.
*പ്രധാന ആകർഷണങ്ങളായ കുത്തിയോട്ടം, കെട്ടുകാഴ്ച (കുതിര, തേര്) ചാന്തട്ടം, എന്നിവയാണ് ഈ ഉത്സവത്തിന്റെ സവിശേഷതകൾ.
*13 കരകളിൽ നിന്നായി അലങ്കരിച്ച ഭീമാകാരമായ കുതിരകൾ, തേരുകൾ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ രൂപങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതാണ് കെട്ടുകാഴ്ച.
*വിളവെടുപ്പിന് ശേഷം ദേവിക്ക് നന്ദി സൂചകമായാണ് ഇത് ആഘോഷിക്കുന്നത്.
*ഉത്സവം ശിവരാത്രി നാളിൽ ആരംഭിച്ച് ഭരണിയാകുമ്പോൾ അവസാനിക്കുന്നു.*
*കുംഭഭരണി നാളിൽ വീടുകളിൽ കൊഞ്ചും മാങ്ങയും പാകം ചെയ്യുന്ന പതിവുമുണ്ട്.*