അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ 7ാം വാർഡ് മെമ്പർ പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി ഓഫീസ് തുറന്നു. വിവിധ ക്ഷേമപദ്ധതികൾക്കും വികസന പ്രവൃത്തികൾക്കും വേണ്ടിയുള്ള നിവേദനങ്ങളും അപേക്ഷകളും പൊതുജനങ്ങൾക്ക് ഈ ഓഫീസിൽ കൊടുക്കാം. പൊതു ജനങ്ങൾക്ക് മെംബറെ നേരിൽ കണ്ട് പരാതി പറയുന്നതിന് മെംബർ ഓഫീസിൽ സിറ്റിംഗ് നടത്തും. സമയം വാട്സാപ്പ് മുഖേന ജനങ്ങളെ മുൻ കൂട്ടി അറിയിക്കും. വാർഡ് വികസന സമിതി ഓഫീസ് എന്ന നിലയിലാണ് ഓഫീസ്സ് പ്രവർത്തിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മിസ്‌രിയ വി ടി അധ്യക്ഷത വഹിച്ചു, ഷബീർ കറുമുക്കിൽ(പ്രസിഡന്റ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ) സുകുമാരൻ (മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ ),അബു താഹിർ തങ്ങൾ (ചെയർമാൻ സ്റ്റാൻഡിങ് കമ്മിറ്റി) മുബീന തസ്‌നി (വൈസ് പ്രസിഡന്റ് ) ഹാജറ ഹുസൈൻ (ചെയർപേഴ്സൺ, സ്റ്റാൻഡിങ് കമ്മിറ്റി), ശിഹാബ് മാസ്റ്റർ, വി.ഹംസ മാസ്റ്റർ ,
അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാരായ പാറമ്മൽ അഷ്‌റഫ്, എം.കെ.സക്കീന, ശംസിയ അസീസ്, ഹസീന ചേലാ ക്കോടൻ തുടങ്ങിയവർ പ്രസംഗിച്ചു.റഫീഖ് വടക്കേതിൽ സ്വാഗതവും, സഫ്‌വാൻ കെ പി നന്ദിയും പറഞ്ഞു.