പഴയകാല നടൻ രാഘവൻ അഭിനയിച്ച കേരള ബാങ്കിൻ്റെ പരസ്യ ചിത്രം കരുതലിൻ്റെ പ്രകാശനം സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. തിരുവനന്തപുരം നിളതിയറ്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ . ഷാജി. എൻ കരുൺ അധ്യക്ഷത വഹിച്ചു.
കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ട മുറിയ്ക്കൽ പരസ്യത്തിൻ്റെ സംവിധായകൻ രൂപിൻ ജോൺ ഏബ്രഹാമിനും നടൻ രാഘവനും പുരസ്കാരം നൽകി. ബാങ്ക് ഡയറക്ടർ അഡ്വ. എസ് ഷാജഹാൻ സ്വാഗതം ആശംസിച്ചു.
ബാങ്കിൻ്റെ ഭരണ സമിതി അംഗങ്ങൾ, ചീഫ് എക്സി ക്യുട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, എക്സിക്യുട്ടീവ് ഡയറക്ടർ ശ കെ. സി സഹദേവൻ, നടൻ അനിൽ ആൻ്റോ എന്നിവർ സംബന്ധിച്ചു.
No Comment.