കൊച്ചി. സംസ്ഥാനത്തെ ബാറുകൾ ഇനി രാത്രി 12 മണി വരെ തുറക്കും. രാവിലെ 10 മുതൽ രാത്രി 12 മണി വരെ ബാറുകൾ തുറന്നു വയ്ക്കാൻ സർക്കാർ തീരുമാനിച്ചു. നികുതി ഇനത്തിൽ നല്ല വരുമാനമുള്ള കച്ചവടമാണ് മദ്യം. സർക്കാരിന്റെ പ്രധാന വരുമാനവും മദ്യവും ലോട്ടറിയും ആണ്. രാത്രി 12 മണി വരെ തുറക്കുന്നതോടെ നിലവിലുള്ള ബിസിനസ് ഇനിയും വർദ്ധിക്കും എന്നാണ് എക്സൈസ് വകുപ്പിന്റെ കണ്ടെത്തൽ.