ചെർപ്പുളശ്ശേരി: വിശുദ്ധ റംസാനെ വരവേൽക്കുന്ന വേളയിൽ കാരുണ്യത്തിന്റെ തെളിച്ചമായി മാരായമംഗലം കുളപ്പട സാന്ത്വനത്തിന്റെ നേതൃത്വത്തിൽ കുളപ്പട മഹല്ലിലെ 50ഓളം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് SYS–SSF കുളപ്പട യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഷമീർ സഖാഫി മാരായമംഗലത്തിന്റെ ദുആയോടെ ആരംഭിച്ചു.
കുഞ്ഞിമുഹമ്മദ് അൻവരി പി., മുജീബ് പി.പി, നാസർ കെ., അലവു പി., മുഹമ്മദ് ഷെരീഫ് ഒ.കെ., കുഞ്ഞലവി പി., മുസ്തഫ കെ., ഉവൈസ് പി. എന്നിവർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
യൂണിറ്റ് പ്രവാസി സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് കിറ്റ് വിതരണം നടത്തിയത്. കുളപ്പടയിൽ സാമൂഹിക പ്രതിബദ്ധതയോടെ നിരവധി സേവന പ്രവർത്തനങ്ങൾ ഇതിനകം തന്നെ സംഘടിപ്പിച്ചിട്ടുണ്ടെന്നും, സാന്ത്വനത്തിന്റെ കീഴിൽ വിവിധ കാരുണ്യ പദ്ധതികൾ തുടർച്ചയായി നടന്നു വരികയാണെന്നും ഭാരവാഹികൾ അറിയിച്ചു.