anugrahavision.com

Onboard 1625379060760 Anu

പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ അങ്ങാടിപ്പുറം പോളിടെക്‌നിക് ഹോസ്റ്റലിനു സമീപം പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മാസ വേതന വ്യവസ്ഥയിലാണ് നിയമനം. ബിരുദാനന്തര ബിരുദവും ബിഎഡും (സെറ്റ് അഭികാമ്യം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യു മെയ് 20 ന് തുടങ്ങും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകര്‍പ്പുകളും ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്ക് സ്കൂളിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്റര്‍വ്യു ഷെഡ്യൂളിനും 85470 21210 എന്ന ഫോണില്‍ ബന്ധപ്പെടണം.

Spread the News
0 Comments

No Comment.