മാരായ മംഗലം : കല്ലുവഴി ചാഴിയാട്ട് കേശവൻ നമ്പീശൻ്റെയും നാണിയമ്മയുടേയും പുത്രനായ സി. അനുജൻ (61 ) അന്തരിച്ചു. ഏറെക്കാലം ഒറ്റപ്പാലത്ത് അഡ്വക്കറ്റ് ക്ലാർക്കായിരുന്നു. തുടർന്ന് പട്ടാമ്പി നിളാ ഹോസ്പിറ്റലിൽ ജോലി ചെയ്തു . പരേതയായ മാരായമംഗലം പറമ്പത്ത് ഉഷയാണ് ഭാര്യ . അഭിജിത്ത് (ഐ.ടി. ബാംഗളൂർ) , അശ്വിൻ ( ഐ.ടി. ജപ്പാൻ) എന്നിവർ മക്കളാണ്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയംഗം ഉണ്ണികൃഷ്ണൻ ചാഴിയാട്, അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. നാരായണൻ പരേതയായ വാസന്തി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം മാരായമംഗലം പറമ്പത്ത് വീട്ടിൽ നിന്ന് 16 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് ഷൊർണൂർ ശാന്തി തീരത്തേക്കു സംസ്ക്കാരത്തിന് കൊണ്ടു പോകും.