anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പ്രസ്ഥാനങ്ങളും പ്രത്യായശാസ്ത്രങ്ങളും മനുഷ്യനോടൊപ്പം നിൽക്കണം. ജമാഅത്ത് അമീർ. പീപ്പിൾസ് ഫൗണ്ടേഷൻ ദൂരേഖ വിതരണം ചെയ്തു.

ചെർപ്പുളശ്ശേരി: മനുഷ്യനോടെപ്പം നിൽകാത്ത പ്രത്യായശാസ്ത്രങ്ങൾക് നിലനിൽപ്പില്ലെന്നും മനുഷ്യനേ നിരാശക്ക് വിട്ട് കൊടുക്കാതെ ചേർത്ത് പിടിക്കാൻ ദർശനങ്ങൾക്ക് കഴിയണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. തൃക്കടീരിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ ദൂരഹിതരായ പതിനൊന്ന് കുടുംബങ്ങൾക്ക് ഭൂമിയുടെ ആധാരങ്ങൾ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തിന് ഭൂമി കിട്ടുന്നതോടുകൂടി സ്വപ്നം പൂവണിയുകയാണന്നും ഭൂമിയിൽ ഒരു മേൽവിലാസമുണ്ടാകുകയും സുരക്ഷ ഉറപ്പാക്കുകയാണന്നും അദ്ദേഹം പറഞ്ഞു. സർക്കാറുകൾ മനുഷ്യർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം അധികാരം ഉറപ്പിക്കുവാൻ വേണ്ടി വെറുപ്പ് ഉൽപ്പാദിക്കുന്ന പ്രവൃത്തികളിലേക്ക് മാറി പോയതായും അദ്ദേഹം കുറ്റപ്പെടുത്തി. പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന ചെ യർമാൻ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ആധാരങ്ങൾ എം.കെ. മൊയ്തുട്ടി ഏറ്റുവാങ്ങി. തൃക്കടീരി പഞ്ചായത്തംഗം ഷബീർ നീരാണി ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർ സമീറ ഗഫൂർ, എം. സുലൈമാൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻ്റ് കളത്തിൽ ഫാറൂഖ്, നിഹാൽ വാഴൂർ എന്നിവർ സംസാരിച്ചു. ബഷീർ ശർഖി സ്വാഗതവും ടി. നാസർ നന്ദിയും പറഞ്ഞു.

Spread the News

Leave a Comment