അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ജന്മനാലുള്ള വൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ഈ വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അങ്ങാടിപ്പുറം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളെ അവരുടെ വീടുകളിൽ എത്തി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ,
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സ്വാലിഹാ നൗഷാദ്, പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് തിരൂർക്കാട്, ട്രഷറർ സക്കീർ അരീപ്ര,വൈസ് പ്രസിഡന്റ് നസീമ മദാരി, അസിസ്റ്റന്റ് സെക്രട്ടറി ആഷിക് ചാത്തോലി, നൗഷാദ് അരിപ്ര, തുടങ്ങിയവർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഉള്ള ഭിന്നശേഷി വിദ്യാർഥികളെ ആദരിച്ചു.
No Comment.