anugrahavision.com

Onboard 1625379060760 Anu

തൂത – നാലാലുംകുന്ന് റോഡിൽ ജനറേറ്റർ സംവിധാനത്തോടെ പ്രത്യേകവെളിച്ചസൗകര്യം ഏർപ്പെടുത്തി BJP 33-ാം വാർഡ് കമ്മിറ്റി

തൂത ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തൂത മുതൽ നാലാലുംകുന്ന് ജനസേവാകേന്ദ്രം വരെ റോഡരികിൽ ഇന്നും നാളെയും (മെയ് 13,14) ബി.ജെ.പി. 33-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറേറ്റർ ഉപയോഗിച്ച് ഏർപ്പെടുത്തിയ പ്രത്യേക വെളിച്ചസൗകര്യം
വാർഡ് കൗൺസിലർ എൻ. കവിത
സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

തൂത കാളവേല -പൂരത്തിന്റെ ഭാഗമായി വൈദ്യുതി ലൈൻ ഓഫ് ചെയ്യേണ്ടി വരാറുള്ളതിനാൽ ഒരു വലിയ പ്രദേശമാകെ വൈദ്യുതി വിതരണം കുറെ സമയം പൂർണ്ണമായും തടസ്സപ്പെടാറുണ്ട്.
സ്ട്രീറ്റ് ലൈറ്റുകൾ ഒന്നും പ്രവർത്തിക്കാത്ത
ഈ സമയങ്ങളിൽ ഇരുൾ മൂടിയ അവസ്ഥയാണ്.

നവീകരണ പ്രവൃത്തികൾ പൂർത്തീകരണത്തിലെത്താത്തതും അമ്പലത്തിലേക്ക് ആയിരങ്ങൾ നടന്നുവരുന്നതുമായ ഒരു പ്രധാന റോഡിൽ കഴിയാവുന്നത്രയും ഭാഗത്തെ രാത്രിയാത്ര ക്ലേശം ഏറെക്കുറെ പരിഹരിച്ച് പൊതുജനങ്ങളുടെ പ്രയാസം കുറക്കുക എന്നതാണ് ലക്ഷ്യം.

കഴിഞ്ഞ വർഷത്തെ ഉത്സവ സമയത്തും ഇതേ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

BJP ജില്ല കമ്മിറ്റിയംഗം പി.ജയൻ, ഏരിയ നേതാക്കളായ
വി.കൃഷ്ണദാസ്, പി.ബാലസുബ്രഹ്മണ്യൻ, കെ.വിനീഷ്, കെ.പ്രകാശ്, പി. ജയപ്രകാശ്, കെ.ജയൻ, എം. അഭിജിത്, പി.ഷാജി, കെ.ധന്യ എന്നിവർ സംബന്ധിച്ചു.

Spread the News
0 Comments

No Comment.