ചെർപ്പുളശ്ശേരി. ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ നവ- അശ്വത്ഥ – ദേവി- പ്രസാദം പുരസ്കാര സമർപ്പണം നടന്നു. പ്രഥമ പുരസ്കാരം മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവന് സമർപ്പിച്ചു. 11,111 രൂപയും പ്രത്യേകം തയ്യാറാക്കിയ ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മേളനത്തിന് മുൻ ക്ഷേത്രം എക്സികൂട്ടീവ് ഓഫീസർ കെ.കെ. രഘുനാഥ് സ്വാഗതം ആശംസിച്ചു. കാളവേല ആഘോഷ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. പി ജയൻ്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ ടി ജംസിയ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി സബ്കളക്ടർ അൻജിത് സിംഗ് IAS പുരസ്കാര സമർപ്പണം നടത്തി. കെ.ബി രാജാനന്ദ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
മുനിസിപ്പൽ ചെയർപേഴ്സൺ സി ജയകൃഷ്ണൻ
മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ ചെയർമാൻ ദണ്ഡപാണി , പാരമ്പര്യ ട്രസ്റ്റി എം ദാമോദരൻ , മുൻ ട്രസ്റ്റി പി. ശ്രീകുമാർ , , കെ. ബാലകൃഷ്ണൻ , ക്ഷേത്രം എക്സി ഓഫീസർ മനോജ് കുമാർ , കെ.കെ ഗണേശൻ, . വി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പുരസ്കാര ജേതാവ് ചെർപ്പുളശ്ശേരി ശിവൻ മറുപടി പ്രസംഗം നടത്തി.