ബഷീർ ചെർപ്പുളശ്ശേരി എഴുതിയ കഥകളും കവിതകളും ലേഖനങ്ങളും ഉൾക്കൊള്ളുന്ന ‘അക്ഷരപ്പുഴയിലെ വെള്ളാരം കല്ലുകൾ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനം മെയ് 12ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചെർപ്പുളശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി നിർവഹിക്കുന്നു. പി.ടി എ പ്രസിഡണ്ട് ഷാജി പാറക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോക്ടർ പി.ടി ഹമീദ് വിശിഷ്ടാതിഥിയായിരിക്കും. ചെർപ്പുളശ്ശേരി ഗവ ഹൈസ്കൂൾ 1978- 79 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ ‘ ‘മാന്തോപ്പിലെ മഴത്തുള്ളികളുടെ ആഭിമുഖ്യത്തിലാണ് ബഷീർ ചെർപ്പുളശ്ശേരിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന ചടങ്ങിൽ ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഇ.രാജൻ പുസ്തക പരിചയം നടത്തും.
ഇതോടനുബന്ധിച്ച് ചെർച്ചുളശ്ശേരി പ്രസ്സ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ, ബഷീർ ചെർപ്പുളശ്ശേരി, പി.പി.വിനോദ്കുമാർ എം.ജയരാജൻ, പി.അബ്ദുൾ ലത്തീഫ്, ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
No Comment.