anugrahavision.com

Onboard 1625379060760 Anu

മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ഐ. എഫ്. എസ്. ഇ. ദേശീയ പുരസ്കാരം രാജേഷ് അടയ്ക്കാപുത്തൂരിന്

ചെർപ്പുളശ്ശേരി : ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ദേശീയ പുരസ്കാരത്തിന് രാജേഷ് അടയ്ക്കാപുത്തൂർ അർഹനായി പ്രമുഖ പരിസ്ഥിതി സംഘടനയായ ചെർപ്പുളശ്ശേരി അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ അമരക്കാരനാണ് രാജേഷ്. ഇരുപത്തിയഞ്ചു വർഷത്തോളമായി പരിസ്ഥിതി രംഗത്ത് വ്യത്യസ്തവും നൂതനവുമായ ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികളാണ് രാജേഷിന്റെ നേതൃത്വത്തിൽ സംസ്കൃതി നടപ്പിലാക്കി വരുന്നത് . സംസ്കൃതിയുടെ നേതൃത്വത്തിൽ വഴിയോര തണൽ, നക്ഷത്ര വനം, ശലഭോദ്യാനം, ഔഷദ വൃക്ഷോദ്യാനം, ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ വൃക്ഷത്തൈകൾ നടുന്ന ജാപ്പാനീസ് മാതൃകയിലുള്ള മിയാക്കി വനം, സ്മൃതി വനങ്ങൾ, ഗാനഗന്ധർവ്വൻ യേശുദാസിന്റെ 80 ആം പിറന്നാൾ ദിനത്തിൽ 80 വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ച “ഗന്ധർവ്വവനം ” പരിസ്ഥിതി പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനോടൊപ്പം തന്നെ പങ്കാളികളാക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ വർഷംതോറും ജൂൺ അഞ്ചിനും നവംബർ 14 നും സംഘടിപ്പിക്കുന്ന ഏകദിന ശില്പശാലകൾ, നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിന് വിദ്യാർത്ഥികളെ സേനാംഗങ്ങളായി ചുമതലപ്പെടുത്തി പ്രാദേശിക പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെടാനായി തുടക്കം കുറിച്ച് സംസ്കൃതി സ്റ്റുഡൻസ് ക്ലബ്ബ് , 2015 ൽ 2015 ആൽമരങ്ങൾ നട്ട് തുടക്കം കുറിച്ച ഓരോ വർഷവും ഓരോ നിശ്ചിത മരങ്ങൾക്ക് പ്രാധാന്യം നൽകി “ഒരു വർഷം ഒരു മരം” പദ്ധതിയും, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലും, ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, പുണ്യം പൂങ്കാവനം പ്രവർത്തനങ്ങളുമായി സഹകരിച്ച് ക്ഷേത്രങ്ങളിലും , പരിസ്ഥിതി ബോധവൽക്കരണം പ്രമേയമാക്കി ഡോക്യുമെന്ററികൾ ഹ്രസ്വ ചിത്രങ്ങൾ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും പുറമേ ഖത്തർ, ദുബായ്, ഷാർജ എന്നിവിടങ്ങളിലൊക്കെ ചെയ്ത പരിസ്ഥിതി പ്രവർത്തനങ്ങൾ ഈ പുരസ്കാര ലഭ്ദിക്കു കാരണമായി, 2024 ൽ 2024 കണിക്കൊന്ന തൈകൾ നടുന്ന പൊൻകണി 2024 പദ്ധതിയുടെ തിരക്കിലാണ് രാജേഷും സംസ്കൃതിയും സംസ്ഥാന സർക്കാരിന്റെ 2014 ൽ വനമിത്ര പുരസ്കാരം മുതൽ ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ രാജേഷിനെയും സംസ്കൃതിയെയും തേടിയെത്തിയിട്ടുണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ കാഴ്ചപ്പാടുകളോടെ പ്രവർത്തിക്കുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരം നൽകുന്നതെന്നും, മെയ് 12 ന് തൃശ്ശൂർ നന്ദിക്കരയിൽ ഐ. എഫ്. എസ്. ഇ യുടെ മൂന്നാം വാർഷിക വേദിയിൽ, ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ്ബിന്റെ ഉദ്‌ഘാടന വേദിയിൽ വെച്ച്, പ്രശംസി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമർപ്പിക്കുമെന്ന് IFSE പ്രസിഡന്റ്‌ കെ. ഗണേശൻ അറിയിച്ചു. ഈ ദേശീയ പുരസ്കാരം സംസ്കൃതിക്ക് വരും നാളുകളിൽ പ്രവർത്തിക്കാനുള്ള ഊർജ്ജവും ഉത്തരവാദിത്വവുമാണെന്ന് രാജേഷിന്റെ സഹയാത്രികരായ യു. സി. വാസുദേവൻ, കെ. ടി. ജയദേവൻ, എം. പി. പ്രകാശ് ബാബു , എ. രാജൻ , എം. പരമേശ്വരൻ, സനിൽ കളരിക്കൽ, രാജീവ് നമ്പ്രത്ത്, ഗോവിന്ദൻ വീട്ടിക്കാട്, ഉദയൻ കാറൽമണ്ണ എന്നിവർ പറഞ്ഞു

Spread the News
0 Comments

No Comment.