ചെർപ്പുളശ്ശേരി : മാരായമംഗലം കുളപ്പട സുബ്രഹ്മണ്യസ്വാമി കോവിലിലെ തൈപ്പൂയം മഹോത്സവം ഭക്തിസാന്ദ്രവും വർണ്ണാഭവുമായി നടന്നു.
മഹോത്സവ ദിനത്തിൽ കോവിലിൽ രാവിലെ വിശേഷാൽ പൂജകൾ, ശീവേലി, അന്നദാനം എന്നിവ നടന്നു. വൈകുന്നേരം നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

രാത്രി 7 മണിക്ക് ഒറ്റപ്പാലം ഗ്രാമകലയുടെ നാടൻപാട്ട് അരങ്ങേറി. തുടർന്ന് തായമ്പക, കേളി, കൊമ്പ്, കുഴൽപറ്റ് എന്നിവയും നടന്നു. വിവിധ കലാരൂപങ്ങൾ മഹോത്സവത്തിന് മാറ്റുകൂട്ടി
1 thought on “കുളപ്പട സുബ്രഹ്മണ്യസ്വാമി കോവിലിൽ തൈപ്പൂയം മഹോത്സവം വർണ്ണാഭമായി”
Get started instantly—earn on every referral you make!