anugrahavision.com

കോഴിക്കോട് എംബാർക്കേഷൻ*} *ഫ്ളൈറ്റ് ഷെഡ്യുൾ പ്രസിദ്ധീകരിച്ചു*

2026 ഹജ്ജിന് കേരളത്തിൽ നിന്നും യാത്രയാകുന്ന ഹാജിമാർക്കായി കോഴിക്കോട് (കാലിക്കറ്റ്) എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഫ്ളൈറ്റ് ഷെഡ്യുൾ പ്രസിദ്ധീകരിച്ചു. കോഴിക്കോട് നിന്നും ആകാശ എയർ ആണ് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് നിന്നുമുള്ള ആദ്യ സർവ്വീസ് മെയ് 15-നാണ്. 144 പേർക്ക് വരെ യാത്രയാകാവുന്ന മൊത്തം 7 സർവ്വീസുകളാണ് കോഴിക്കോട് നിന്നുമുള്ളത്. കൊച്ചി കണ്ണൂർ എംബാർക്കേഷൻ ഷെഡ്യുളുകൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. 2026 ഹജ്ജിന് കേരളത്തിൽ നിന്നുമുള്ള ആദ്യ സർവ്വീസ് ഏപ്രിൽ 30ന് കൊച്ചിയിൽ നിന്നുമാണ്. കേരളത്തിലെ മൂന്ന് എബാർക്കേഷനിൽ നിന്നും സൗദിയിലെ ജിദ്ദയിലേക്കാണ് സർവ്വീസുകൾ. ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ച് മദീന സന്ദർശനവും നടത്തി മദീനയിൽ നിന്നുമായിരിക്കും മടക്ക യാത്ര.
ഓൺലൈൻ ഫ്ളൈറ്റ് ബുക്കിംഗ്;-
ഈ വർഷം മുതൽ ആരംഭിച്ച ഹാജിമാർക്ക് തന്നെ സ്വന്തം നിലയിൽ ഫ്ളൈറ്റും, യാത്രാ തിയ്യതിയും തെരഞ്ഞെടുക്കാവുന്ന ഓൺലൈൻ ഫ്ളൈറ്റ് ബുക്കിംഗ് സൗകര്യം ഏതാനും ദിവസത്തേക്ക് ഒരുക്കിയത്. ഇത് ഓരോ കവറിലെയും യൂസർ ലോഗിനിൽ ലഭ്യമാണ്. ഹാജിമാർക്ക് താൽപര്യമുള്ള തിയ്യതി ലഭ്യതക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്. ഈ സൗകര്യം ഇപ്പോൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സർക്കുലർ നമ്പർ 29 കാണുക.

Spread the News

Leave a Comment