പ്ലസ് ടു പരീക്ഷാഫല പ്രഖ്യാപനത്തിനുശേഷം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യമെത്തിയത് സ്കൂളിൽ വിദ്യാർഥികളുടെ വിജയാഹ്ലാദത്തിൽ പങ്കുചേരാൻ. മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് ജി ആൻഡ് എച്ച്എസ്എസ് ഫോർ ഗേൾസിലെ വിദ്യാർത്ഥികളുടെ വിജയാഹ്ലാദത്തിലാണ് മന്ത്രി പങ്കു ചേർന്നത്. വിദ്യാർഥികളുമായി മന്ത്രി മധുരം പങ്കുവെച്ചു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ശ്രീചിത്ര പുവർ ഹോമിലെത്തി പ്ലസ് ടു പാസായ വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു.
No Comment.