anugrahavision.com

ശബരിമല സ്വർണ്ണ കൊള്ള… എസ് ഐ ടി ജയറാമിന്റെ വീട്ടിലും എത്തി

ചെന്നൈ. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എസ് ഐ ടി ജയറാമിന്റെ വീട്ടിലും എത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജയറാമും ഉണ്ണികൃഷ്ണനും  തമ്മിൽ നല്ല സൗഹൃദം ഉണ്ടായിരുന്നെന്നും പലതവണ ജയറാമിന്റെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി എത്തിയതായും  എസ് ഐ ടി  മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജയറാമിനെ ചോദ്യം ചെയ്യാനായി ചെന്നൈയിലെ വീട്ടിൽ അന്വേഷണസംഘം എത്തിയത്. ജയറാം നേരത്തെ പറഞ്ഞതിൽ നിന്നും ഒട്ടേറെ വൈരുദ്ധ്യം ഉണ്ടായതായും അക്കാര്യങ്ങളിൽ എല്ലാം തന്നെ ഇനിയും ചോദിച്ചറിയുന്നതിന് വേണ്ടി വീണ്ടും വിളിപ്പിക്കും എന്നും  എസ് ഐ ടി അറിയിച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലും കട്ടിലപ്പാളിയിലും  ജയറാമിന്റെ വീട്ടിൽ വച്ച് പൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് എസ് ഐ ടി ജയറാമിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ തനിക്ക് ഇതിൽ പങ്കില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നും ജയറാം പറഞ്ഞിരുന്നു. പ്രശ്നങ്ങൾ വിവാദമായതോടെ  പോലീസ്  കൂതൽ അന്വേഷണത്തിലേക്ക് നീങ്ങുകയും ജയറാമും പോറ്റിയും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെടുകയും വീട്ടിൽ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട് എന്ന് അന്വേഷണ സംഘത്തിന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. ജയറാമും ഉണ്ണികൃഷ്ണനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണസംഘം കൂടുതൽ അന്വേഷിക്കുകയും അതിൽ വരുന്ന വൈരുദ്ധ്യം എത്രയുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താൽ മാത്രമേ ജയറാമിന്  ഈ കേസിൽ നിന്നും ഊരി പോരാൻ കഴിയുകയുള്ളൂ. അതുവരെയും സംശയത്തിന് നിഴലിൽ ജയറാമും ഉൾപ്പെടും എന്നതിൽ തർക്കമില്ല.

Spread the News

Leave a Comment